വേനല്‍കാടും പൂത്തു ഈ മാറില്‍
സ്നേഹാമൃതം പെയ്യുന്നുവോ
തോളില്‍ ചായും മേഘം
ഓടത്തണ്ടില്‍ പോലും തേനൂറും
ഗാനോത്സവം തീര്‍ക്കുന്നുവോ
കേളീലോലം കാലം അ...
ഈ മഴയില്‍ ഒരു പൂവനമോ
മരുഭൂമിയിലും തണല്‍ താഴ്വരമോ
ഇരുളില്‍ തിരിനാളം പോല്‍ ഒരു താരകമുണ്ടോ
ശിലകള്‍ക്കും വരമായ് ഒരു തെളിനീരുറവുണ്ടോ
വഴികളിലിടറും മിഴികളിള്‍ അലിവായ്
പുതിയൊരു പുലരൊലി തഴുകും സുഖമായ്
(വേനല്‍ കാടും)
പാഴ്മണലില്‍ നറു പൊന്‍തരിയോ
മിഴിനീരലയില്‍ കുളിരമ്പിളിയോ
അറിയാ പൊരുള്‍ അറിയുമ്പോള്‍ നിറയുന്നു ജന്മം
ആത്മാവില്‍ സൂര്യോദയമുണരുന്നൊരു പുണ്യം
അനുഭവമൊരുപിടി മധുരവുമായ്
വന്നണയുകയായ് വരമംഗളമരുളാന്‍
(വേനല്‍ കാടും)