Vellippadaviranni varoo

വെള്ളിപ്പടവിറങ്ങി വരൂ
Year
Language

വെള്ളിപ്പടവിറങ്ങിവരു വേളിക്കോടിയണിഞ്ഞുവരു
അണയൂ വിലാസരജനീ അണയൂ നീ
നിന്നെ എതിരേല്‍ക്കാന്‍ എന്മാനസം
രതിലോലലോലമായിതാ
വെള്ളിപ്പടവിറങ്ങിവരൂ വേളിക്കോടിയണിഞ്ഞുവരൂ

പാല്‍ നുരയാല്‍ പുഞ്ചിരിതൂകി അലകടലിന്‍ സ്നേഹം
തളിരിലയാല്‍ മെല്ലെ തഴുകി കുളിര്‍കാറ്റ്
പൂവണിയും ആശകളായ് പ്രേമലത ഉണരുകയായ്
പൊന്മുളയില്‍ ആരോ തേടും സംഗീതത്തിന്‍
ആരോഹങ്ങള്‍ മായാലോകം തീര്‍ത്തു
എന്‍ മാനസം സ്വരരാഗലോലമായിതാ

പുതുമഴതന്‍ ശ്രീരഞ്ജിനിയായ് മണിമുകിലിന്‍ പ്രണയം
വരവേല്‍പ്പിന്‍ പദമുരിയാടി തേനരുവി
കാമനകള്‍ ഉലയുകയായ് ഭാവനയില്‍ അലിയുകയായ്
പൂവനിയില്‍ ആനന്ദത്തിന്‍ വര്‍ന്നത്തൂവല്‍
വാരിത്തൂവി നീലാകാശം ദൂരെ
എന്മാനസം സ്വരരാഗലോലമായിതാ

vĕḽḽippaḍaviṟaṅṅivaru veḽikkoḍiyaṇiññuvaru
aṇayū vilāsarajanī aṇayū nī
ninnĕ ĕdirelkkān ĕnmānasaṁ
radilolalolamāyidā
vĕḽḽippaḍaviṟaṅṅivarū veḽikkoḍiyaṇiññuvarū

pāl nurayāl puñjiridūgi alagaḍalin snehaṁ
taḽirilayāl mĕllĕ taḻugi kuḽirgāṭr
pūvaṇiyuṁ āśagaḽāy premalada uṇarugayāy
pŏnmuḽayil āro teḍuṁ saṁgīdattin
ārohaṅṅaḽ māyālogaṁ tīrttu
ĕn mānasaṁ svararāgalolamāyidā

pudumaḻadan śrīrañjiniyāy maṇimugilin praṇayaṁ
varavelppin padamuriyāḍi tenaruvi
kāmanagaḽ ulayugayāy bhāvanayil aliyugayāy
pūvaniyil ānandattin varnnattūval
vārittūvi nīlāgāśaṁ dūrĕ
ĕnmānasaṁ svararāgalolamāyidā