Vellinilaavattu

വെള്ളിനിലാവത്തു
Work
Year
Language

�ഓ�ഓ�
വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന
പുള്ളിമാൻകുട്ടികൾ പോലെ
വെള്ളത്തിലെ തിരക്കൈകൾ തന്മേലേ
പള്ളിയൊടം തുഴയാൻ പോരൂ�
പള്ളിയോടം തുഴയാൻ

നീലപ്പൂമേഘത്തിൽ നീരാടാൻ വന്ന
നീയാരെൻ പ്രിയ താരമേ
നിന്നെയും തേടിയിരിക്കുകയാണിതാ
വിണ്ണിൻചരിവിലൊരമ്പിളി

അമ്പിളിക്കല മാറിലൊഴുകുമീ
അമ്പരപ്പൊയ്കയിൽ പോരുവാൻ
താമരക്കിളി തന്നീടും
പ്രേമത്തിന്റെ കളിയോടം

ആടിപ്പാടിയെൻ ജീവിതപ്പൊയ്കയിൽ
തേടിവന്ന കിനാവേ
ആശ തൻ കതിർ വീശിയെൻ ജീവിതം
ആകെ മിന്നും നിലാവേ

ഓ�ഓ..

ഓളക്കൈകളിൽ താളംതുള്ളിക്കൊ-
ണ്ടോടിപ്പോ‍ കളിയോടമേ..
കാറും കോളും മാറിത്തെളിയുമീ
കായൽത്തീരത്തിലായപോൽ

�O�O�

�o�o�
vĕḽḽinilāvattu tuḽḽikkaḽikkunna
puḽḽimānkuṭṭigaḽ polĕ
vĕḽḽattilĕ tirakkaigaḽ tanmele
paḽḽiyŏḍaṁ tuḻayān porū�
paḽḽiyoḍaṁ tuḻayān

nīlappūmeghattil nīrāḍān vanna
nīyārĕn priya tārame
ninnĕyuṁ teḍiyirikkugayāṇidā
viṇṇincarivilŏrambiḽi

ambiḽikkala māṟilŏḻugumī
ambarappŏygayil poruvān
tāmarakkiḽi tannīḍuṁ
premattinṟĕ kaḽiyoḍaṁ

āḍippāḍiyĕn jīvidappŏygayil
teḍivanna kināve
āśa tan kadir vīśiyĕn jīvidaṁ
āgĕ minnuṁ nilāve

o�o..

oḽakkaigaḽil tāḽaṁtuḽḽikkŏ-
ṇḍoḍippo kaḽiyoḍame..
kāṟuṁ koḽuṁ māṟittĕḽiyumī
kāyalttīrattilāyabol

�O�O�