Vellilamkaadum

വെള്ളിലംകാടും
Year
Language

വെള്ളിലംകാടും കരിഞ്ഞു- ഇണ
പുള്ളിമാ‍ന്‍ രണ്ടും പിരിഞ്ഞു
വേദനയാലതു കണ്ടു- പാവം
വേഴാംബല്‍ പോലും കരഞ്ഞു. (വെള്ളിലംകാടും )

കരിങ്കുയിലുകള്‍ കവിത മൂളുംബോള്‍
കരളുരുകുന്നൂ -
കവിള്‍ നനയുന്നൂ.
വെറുതെ വേണുവൂതി വന്നൂ
വേര്‍പെടാന്‍ മാത്രമെന്‍ മാരന്‍. (വെള്ളിലംകാടും )

ഇനിയൊരിക്കലും ഇനിയൊരിക്കലും
ഇണക്കുരുവീ നീ വരില്ല പാടുവാന്‍.
പിരിഞ്ഞു പോയാലോര്‍ക്കുമോ നീ
കഴിഞ്ഞു പോയ ദിനങ്ങള്‍ ? (വെള്ളിലംകാടും )

vĕḽḽilaṁkāḍuṁ kariññu- iṇa
puḽḽimān raṇḍuṁ piriññu
vedanayāladu kaṇḍu- pāvaṁ
veḻāṁbal poluṁ karaññu. (vĕḽḽilaṁkāḍuṁ )

kariṅguyilugaḽ kavida mūḽuṁboḽ
karaḽurugunnū -
kaviḽ nanayunnū.
vĕṟudĕ veṇuvūdi vannū
verbĕḍān mātramĕn māran. (vĕḽḽilaṁkāḍuṁ )

iniyŏrikkaluṁ iniyŏrikkaluṁ
iṇakkuruvī nī varilla pāḍuvān.
piriññu poyālorkkumo nī
kaḻiññu poya dinaṅṅaḽ ? (vĕḽḽilaṁkāḍuṁ )