Vellikkurisu

വെള്ളിക്കുരിശു
Work
Year
Language

വെള്ളിക്കുരിശു വലംകൈയ്യിലുയര്‍ത്തും
വെളളിയാഴ്ച രാത്രി - ദുഖവെളളിയാഴ്ച രാത്രി- നിന്റെ
കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു
കണ്ണുനീര്‍ത്തിരി ഞാന്‍ (വെള്ളിക്കുരിശു)

സിരകള്‍ - രക്തസിരകള്‍
പിരിഞ്ഞുതെറുത്തൊരീ
തിരിയുടെ ചുണ്ടിലെ ജ്വാലാ
ഇന്നലെ കണ്ട കിനാക്കള്‍തന്‍ ചുടലയില്‍
നിന്നു കൊളുത്തിയ ജ്വാലാ
നിന്‍ തിരുമുമ്പിലൊരഞ്ജലീ നാളമായ്
നിന്നു തിളങ്ങട്ടെ നാളേ - നാളേ (വെള്ളിക്കുരിശു)

തിരകള്‍ - ദുഖ തിരകള്‍
അടിച്ചുതകര്‍ക്കുമെന്‍
കരലിന്റെ ഈറനാം തീരം
ഇന്നലെ വന്ന വസന്തത്തിന്‍ സ്മരണകള്‍
ഇന്നു ഞാന്‍ കുഴിച്ചിട്ട തീരം
നിന്‍ തിരുഹൃദയപ്പൂവുകള്‍ പൂക്കുന്ന
മണ്‍മെത്തയാവട്ടേ നാളേ - നാളേ (വെള്ളിക്കുരിശു)

vĕḽḽikkuriśu valaṁkaiyyiluyarttuṁ
vĕḽaḽiyāḻsa rātri - dukhavĕḽaḽiyāḻsa rātri- ninṟĕ
kanyāmaṭhattil muṭṭuguttunnŏru
kaṇṇunīrttiri ñān (vĕḽḽikkuriśu)

siragaḽ - raktasiragaḽ
piriññudĕṟuttŏrī
tiriyuḍĕ suṇḍilĕ jvālā
innalĕ kaṇḍa kinākkaḽtan suḍalayil
ninnu kŏḽuttiya jvālā
nin dirumumbilŏrañjalī nāḽamāy
ninnu tiḽaṅṅaṭṭĕ nāḽe - nāḽe (vĕḽḽikkuriśu)

tiragaḽ - dukha tiragaḽ
aḍiccudagarkkumĕn
karalinṟĕ īṟanāṁ tīraṁ
innalĕ vanna vasandattin smaraṇagaḽ
innu ñān kuḻicciṭṭa tīraṁ
nin diruhṛdayappūvugaḽ pūkkunna
maṇmĕttayāvaṭṭe nāḽe - nāḽe (vĕḽḽikkuriśu)