Vellikkudakkeele

വെള്ളിക്കുടക്കീഴെ
Year
Language

വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ
പള്ളിയില്‍ പോകും മേഘങ്ങളേ..
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
യറുശലേം പുത്രിയെ കൊണ്ടു പോന്നു
ഞാന്‍ കൊണ്ടുപോന്നു..

മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍
മെഴുകുതിരികള്‍ പൂവിടുമ്പോള്‍..
ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍
ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു..
ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു..
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)

അധരം വിടര്‍ത്തുമീ അണിയറപ്പൂക്കളില്‍
അമൃതു ചൊരിയും യാമിനിയില്‍..
മിഴികൊണ്ടു മനസ്സിനു മദംകൂട്ടുമിവളെന്റെ
അനുരാഗ സര്‍വ്വസ്വമായിരിക്കും..
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)

vĕḽḽikkuḍakkīḻe allikkuḍakkīḻe
paḽḽiyil poguṁ meghaṅṅaḽe..
kuriśumāy kūṭṭattil nāṇiccu ninnŏrī
yaṟuśaleṁ putriyĕ kŏṇḍu ponnu
ñān kŏṇḍubonnu..

mugaḽilaḽttārayil maradagakkumbiḽil
mĕḻugudirigaḽ pūviḍumboḽ..
sirigŏṇḍu nilāvinu niṟaṁkūṭṭumivaḽĕ ñān
siṟaguḽḽa pūnderil kŏṇḍu ponnu..
siṟaguḽḽa pūnderil kŏṇḍubonnu..
o o ...
(vĕḽḽikkuḍakkīḻe..)

adharaṁ viḍarttumī aṇiyaṟappūkkaḽil
amṛtu sŏriyuṁ yāminiyil..
miḻigŏṇḍu manassinu madaṁkūṭṭumivaḽĕnṟĕ
anurāga sarvvasvamāyirikkuṁ..
o o ...
(vĕḽḽikkuḍakkīḻe..)