വെള്ളിച്ചിറകുള്ള മേഘങ്ങളേ
വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ
അളകാപുരിയിലേക്കോ നിങ്ങള്‍
അമരാവതിയിലേക്കോ
വെള്ളിച്ചിറകുള്ള മേഘങ്ങളേ...
പോകുംവഴിക്കീ പടിഞ്ഞാറുള്ളൊരു
പവിഴദ്വീപിലിറങ്ങുമെങ്കില്‍ എന്റെ
പ്രിയമാനസനെ കാണുമെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ ഈ
വിരഹിണിതന്‍ കഥ പറയൂ
വെള്ളിച്ചിറകുള്ള മേഘങ്ങളേ...
മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം
മനസ്സില്‍തീര്‍ത്തതറിഞ്ഞുവെങ്കില്‍ എന്റെ
കതിര്‍മണ്ഡപമിതു കണ്ടുവെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ ഈ
പ്രിയവധുവിന്‍ കഥ പറയൂ
വെള്ളിച്ചിറകുള്ള മേഘങ്ങളേ...