Velli nilaavil venyajaamaram

വെള്ളി നിലാവിൽ വെഞ്ചാമരം
Work
Year
Language

വെള്ളിനിലാവിൽ വെഞ്ചാമരം
ആലിലക്കാറ്റിൽ പാൽക്കാവടി
തുയിലുണർത്താൻ സോപാനം
തിടമ്പെഴുന്നെള്ളാൻ പൊന്നാന
ഹോയ് തൊണ്ടെട് മണലെട്
മണലെട് മണിയെട് ചെമ്പടവട്ടം തകിലടി താളം
കൊടിയേറ്റം കുടമാറ്റം പഞ്ചാരി
(വെള്ളി നിലാവിൽ...)

ആ....ആ...ആ...
അമ്പലപ്പറമ്പിലെ ആൽത്തറ വിളക്കിൽ ആയിരത്തിരിയുടെ നിറമാല
പൂത്തിരി വിരിയും രാപ്പൂരം (2)
കൊട്ടും കുഴലും കുരവയുമായ് ദേവിയ്ക്ക് നീരാട്ട്
പൊന്നലക്കൈയ്യിൽ പള്ളിയുറങ്ങും അല്ലിത്താമര പൂങ്കരളിൽ
തെന്നൽക്കൈകൾ തൊട്ടുഴിയുമ്പോൾ മെല്ലെയലിഞ്ഞു രാക്കുളിര്
മെല്ലെയലിഞ്ന്നു രാക്കുളിര്
(വെള്ളി നിലാവിൽ...)

പുളിയിലക്കരയുള്ള കസവിലൊരുങ്ങി
പൂവാംകുഴലീ പെണ്ണഴക് മൈക്കണ്ണാളാം കതിരഴക് (2)
കണ്മിഴി രണ്ടിൽ രാപ്പകല് കവിളത്ത് ചെന്താമര
ഓടി നടക്കണ ചക്കിപ്പെണ്ണിനു കൈവളയും കാൽത്തളയും
തീർത്തത് മൂവന്തി തട്ടാന്റെ ആരേലാണു
അവളോ പൊന്നാണ്
(വെള്ളി നിലാവിൽ...)

vĕḽḽinilāvil vĕñjāmaraṁ
ālilakkāṭril pālkkāvaḍi
tuyiluṇarttān sobānaṁ
tiḍambĕḻunnĕḽḽān pŏnnāna
hoy tŏṇḍĕṭ maṇalĕṭ
maṇalĕṭ maṇiyĕṭ sĕmbaḍavaṭṭaṁ tagilaḍi tāḽaṁ
kŏḍiyeṭraṁ kuḍamāṭraṁ pañjāri
(vĕḽḽi nilāvil...)

ā....ā...ā...
ambalappaṟambilĕ ālttaṟa viḽakkil āyirattiriyuḍĕ niṟamāla
pūttiri viriyuṁ rāppūraṁ (2)
kŏṭṭuṁ kuḻaluṁ kuravayumāy deviykk nīrāṭṭ
pŏnnalakkaiyyil paḽḽiyuṟaṅṅuṁ allittāmara pūṅgaraḽil
tĕnnalkkaigaḽ tŏṭṭuḻiyumboḽ mĕllĕyaliññu rākkuḽir
mĕllĕyaliñnnu rākkuḽir
(vĕḽḽi nilāvil...)

puḽiyilakkarayuḽḽa kasavilŏruṅṅi
pūvāṁkuḻalī pĕṇṇaḻak maikkaṇṇāḽāṁ kadiraḻak (2)
kaṇmiḻi raṇḍil rāppagal kaviḽatt sĕndāmara
oḍi naḍakkaṇa sakkippĕṇṇinu kaivaḽayuṁ kālttaḽayuṁ
tīrttat mūvandi taṭṭānṟĕ ārelāṇu
avaḽo pŏnnāṇ
(vĕḽḽi nilāvil...)