Velli kinnam niranyanyau

വെള്ളി കിണ്ണം നിറഞ്ഞു
Year
Language

വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പുഞ്ചപ്പാടം നിറഞ്ഞു പറനിറഞ്ഞു
കരകളില്‍ അഴകിന്‍ തുടിയുറഞ്ഞു
(പുഞ്ചപ്പാടം )
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

പലതുള്ളിപ്പെരുവെള്ളം
മന്ദാരപ്പൂങ്കടവത്തു് കളിവള്ളം
(പലതുള്ളി)
മഴയും വെയിലും തിറതുള്ളുമ്പോള്‍
കോലോത്തു് തമ്പ്രാനോ നല്ലോണം

വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

കണിയൊരുങ്ങി മതിലകത്തു്
അല്ലിമലര്‍ക്കാവിലെ അരങ്ങൊരുങ്ങി
(കണിയൊരുങ്ങി )
മുറ്റത്തോ മുല്ലപ്പൂമണമൊഴുകി
കുടുംബത്തിലുണര്‍ന്നു സൗഭാഗ്യം

(വെള്ളിക്കിണ്ണം )

vĕḽḽikkiṇṇaṁ niṟaññu taṅgattālaṁ kaviññu
daivaṁ nalgiya tirumadhuraṁ
puñjappāḍaṁ niṟaññu paṟaniṟaññu
karagaḽil aḻagin duḍiyuṟaññu
(puñjappāḍaṁ )
vĕḽḽikkiṇṇaṁ niṟaññu taṅgattālaṁ kaviññu
daivaṁ nalgiya tirumadhuraṁ

paladuḽḽippĕruvĕḽḽaṁ
mandārappūṅgaḍavattu് kaḽivaḽḽaṁ
(paladuḽḽi)
maḻayuṁ vĕyiluṁ tiṟaduḽḽumboḽ
kolottu് tambrāno nalloṇaṁ

vĕḽḽikkiṇṇaṁ niṟaññu taṅgattālaṁ kaviññu
daivaṁ nalgiya tirumadhuraṁ

kaṇiyŏruṅṅi madilagattu്
allimalarkkāvilĕ araṅṅŏruṅṅi
(kaṇiyŏruṅṅi )
muṭratto mullappūmaṇamŏḻugi
kuḍuṁbattiluṇarnnu saubhāgyaṁ

(vĕḽḽikkiṇṇaṁ )