Vellattaamara mottubole

വെള്ളത്താമര മൊട്ടുപോലെ
Work
Year
Language

വെള്ളത്താമര മൊട്ടു പോലെ
വെണ്ണക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണേ
നിന്റെ കൂടെ ഞാനും വന്നോട്ടെ

ആരെങ്കിലും വന്നാലോ
കണ്ട്‌ ചിരിച്ചാലോ അത്‌ കണ്ട്‌ ചിരിച്ചാലോ

നാണം കുണുങ്ങും കാളിന്ദിയാറ്റിൽ
നീയൊരു നീരാടും രാധ (2)
ആലുംകൊമ്പിൽ കുഴലൂതും
അങ്ങെന്റെ കാമുകൻ കണ്ണൻ (വെള്ളത്താമര)

ചന്ദനക്കല്ലിലൊളിച്ചു വച്ചൊരു
ചേലയാരെടുത്തു ചേലയാരെടുത്തു
ഞാനെടുത്തു അത്‌ ഞാനെടുത്തു
പട്ടു ചേല തിരിച്ചു തരൂ
പകരം നീ എന്തു തരും

ആരെങ്കിലും വന്നാലോ
കണ്ട്‌ ചിരിച്ചാലോ അത്‌ കണ്ട്‌ ചിരിച്ചാലോ

അർദ്ധ നഗ്നാംഗിയായ്‌ അരനീർ വെള്ളത്തിൽ
അല്ലിപ്പൂ നുള്ളുമ്പോൾ
പുഴയിലെ ഓളങ്ങൾ നെയ്തു തരും
പുത്തൻ ചേല പൂഞ്ചേല
പുത്തൻ ചേല പൂഞ്ചേല (വെള്ളത്താമര)

vĕḽḽattāmara mŏṭṭu polĕ
vĕṇṇakkal pradima polĕ
kuḽikkāniṟaṅṅiya pĕṇṇe
ninṟĕ kūḍĕ ñānuṁ vannoṭṭĕ

ārĕṅgiluṁ vannālo
kaṇḍ‌ siriccālo at‌ kaṇḍ‌ siriccālo

nāṇaṁ kuṇuṅṅuṁ kāḽindiyāṭril
nīyŏru nīrāḍuṁ rādha (2)
āluṁkŏmbil kuḻalūduṁ
aṅṅĕnṟĕ kāmugan kaṇṇan (vĕḽḽattāmara)

sandanakkallilŏḽiccu vaccŏru
selayārĕḍuttu selayārĕḍuttu
ñānĕḍuttu at‌ ñānĕḍuttu
paṭṭu sela tiriccu tarū
pagaraṁ nī ĕndu taruṁ

ārĕṅgiluṁ vannālo
kaṇḍ‌ siriccālo at‌ kaṇḍ‌ siriccālo

arddha nagnāṁgiyāy‌ aranīr vĕḽḽattil
allippū nuḽḽumboḽ
puḻayilĕ oḽaṅṅaḽ nĕydu taruṁ
puttan sela pūñjela
puttan sela pūñjela (vĕḽḽattāmara)