Vellaaram kunnum mele

വെള്ളാരം കുന്നും മേലേ
Year
Language

വെള്ളാരം കുന്നുമ്മേലെ
വേഴാമ്പല്‍ മഴ തേടും പോല്‍
നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍
കണ്ണായിരം കരളായിരം
ആരോമലേ എന്‍ കനവായിരം (വെള്ളാരം ..)

നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..)
കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
കനവിന്റെ കണിയായ് നീ നില്‍ക്കവേ
നിമിഷാര്‍ത്ഥവും യുഗദീര്‍ഘമായ്
സ്വരമായ് നീ നിനവായ് നീ
മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം )

പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയില്‍ (2)
മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും
താരട്ടുവാന്‍ മാമൂട്ടുവാന്‍
ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)

vĕḽḽāraṁ kunnummelĕ
veḻāmbal maḻa teḍuṁ pol
ninnormma tan pŏnpādayil
kaṇṇāyiraṁ karaḽāyiraṁ
āromale ĕn kanavāyiraṁ (vĕḽḽāraṁ ..)

nĕḍuvīrppilĕ suḍu kāṭrino
imayoraṁ ūṟuṁ kaṇṇīrino (nĕḍuvīrppilĕ ..)
kadanaṅṅaḽākkān kaḻiyilla tĕlluṁ
kanavinṟĕ kaṇiyāy nī nilkkave
nimiṣārtthavuṁ yugadīrghamāy
svaramāy nī ninavāy nī
maൌnaṅṅaḽ toṟuṁ mŏḻiyāy nī (vĕḽḽāraṁ )

pagalĕṇṇiyuṁ iravĕṇṇiyuṁ
padayātra sĕyyuṁ ī veḽayil (2)
miḻimūḍiyāluṁ manassinṟĕ kaṇṇil
siṟaguḽḽa siriyāy nī nilkkavĕ ..
sāridārtthanāy ñānĕṅgiluṁ
tāraṭṭuvān māmūṭṭuvān
innĕnṟĕ janmaṁ tigayādĕyāy (vĕḽḽāraṁ)