Vellaaram kunnatt

വെള്ളാരം കുന്നത്ത്
Language

വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ട് പെണ്ണാളും തുള്ളുന്നേ
തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ
തുള്ളലാടിയും ചിന്തു പാടിയും തുള്ളിയോടിടാം നമ്മൾക്കാഘോഷം
(വെള്ളാരം..)

മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ്
കടലോര പൂവലയിൽ കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട് ദ്രുത താള ചോടുണ്ട്
മണിനാഗം പോലഴകായ് ഉടലാടും ചേലുണ്ട്
കളിയാടും പൈങ്കിളിയേ ഇടനെഞ്ചിൽ കനിവില്ലേ
ഇണ പാടും പാട്ടില്ലേ ചെത്തുതാളമായ് ഒത്തു ചേർന്നു നാം
നൃത്തമാടിടാം മേളത്തിൽ
(വെള്ളാരം..)

മധു പെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ
കണിവാഴത്തൊങ്ങലുകൾ കനവേറും പൊന്നലകൾ
ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ
നുര ചിന്നും ചിരിയോടെ നിറയുന്നു തേൻ ചോല
കളിവാക്കിൻ കിങ്ങിണിയോ
ലയമാർന്ന പൂവിന്നകം
ലാവണ്യത്തേൻ കൂട്
പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ
(വെള്ളാരം..)

vĕḽḽāraṁkunnatt tiṅgaḽidā pŏṅṅunne
vĕḽḽippūṁ kŏlussiṭṭ pĕṇṇāḽuṁ tuḽḽunne
tuḽḽāraṁ tuḽḽi varuṁ kuññikkiḽi pāṟunne
tuḽḽalāḍiyuṁ sindu pāḍiyuṁ tuḽḽiyoḍiḍāṁ nammaḽkkāghoṣaṁ
(vĕḽḽāraṁ..)

manaminnŏru tenmāv mayilāḍuṁ pūṅgāv
kaḍalora pūvalayil kaḽiyāḍuṁ pūndoṇi
ini nāvil pāṭṭuṇḍ druda tāḽa soḍuṇḍ
maṇināgaṁ polaḻagāy uḍalāḍuṁ seluṇḍ
kaḽiyāḍuṁ paiṅgiḽiye iḍanĕñjil kaniville
iṇa pāḍuṁ pāṭṭille sĕttudāḽamāy ŏttu sernnu nāṁ
nṛttamāḍiḍāṁ meḽattil
(vĕḽḽāraṁ..)

madhu pĕyyuṁ puṣpaṅṅaḽ varavelkkuṁ tālaṅṅaḽ
kaṇivāḻattŏṅṅalugaḽ kanaveṟuṁ pŏnnalagaḽ
śrudi mūḽi sāñjāṭ maṇivarṇṇa pūmbāṭre
nura sinnuṁ siriyoḍĕ niṟayunnu ten sola
kaḽivākkin kiṅṅiṇiyo
layamārnna pūvinnagaṁ
lāvaṇyatten kūṭ
premalolanāy rāgarūbanāy oḽamārnnu vā pūmbāṭre
(vĕḽḽāraṁ..)