Vellaaram kiligal

വെള്ളാരം കിളികൾ
Year
Language

വെള്ളാരംകിളികള്‍ വലം‌വെച്ചു പറക്കും
വേനല്‍‌മാസം - മനസ്സിലിതു മഞ്ഞുമാസം
കുഞ്ഞോമല്‍ച്ചിറകില്‍ നിറം കുടഞ്ഞുണരും
കൊഞ്ചിയാട്ടം - കനവിലൊരു തെന്നിയാട്ടം
കാണാക്കാറ്റിന്‍ തണല്‍ തേടാന്‍...
പതിരില്ലാപ്പഴമൊഴിപ്പാട്ടു പാടാന്‍...
കൂട്ടു വാ വാ...
കുറുമ്പൊതുക്കി കൂടെ വാ വാ...
(വെള്ളാരം)

ദൂരെ ഒരു കുന്നോരം
പകലിന്‍ പടവില്‍ നിഴല്‍ മായുമ്പോള്‍
ആരോ ഒരു പൂപ്പാട്ടില്‍
ഇടയും തുടിയായ് സ്വയമലിയുമ്പോള്‍
ഇളമാന്തളിരുണ്ടു കുണുങ്ങും
കുയിലായ് കുറുകാന്‍ വാ
കളിവാക്കുകളോതിയിരിക്കാന്‍
മടിമേലിടമുണ്ടേ

ലല്ലല്ലല്ലം ചൊല്ലിച്ചൊല്ലി
ചെല്ലച്ചുണ്ടില്‍ മുത്തം വച്ച്
ചില്ലത്തുമ്പില്‍ കൂടും കൂട്ടിപ്പോ
മഞ്ഞക്കുഞ്ഞിത്തുമ്പിയ്‌ക്കൊപ്പം
കൂടെക്കൂടിപ്പാടാനേതോ
നാടന്‍‌ശീലും മൂളിത്തന്നേപോ
(വെള്ളാരം)

മേലേ കണിമഞ്ഞോരം
മഴവില്ലൊളിയായ് മനമാടുമ്പോള്‍
ഏതോ വരവര്‍ണ്ണങ്ങള്‍
ഇതളായ് പതിയെ കുട നീര്‍ത്തുമ്പോള്‍
കളകാകളി മൂളി നടക്കും
കുരുവീ അരികില്‍ വാ
നറുതേന്‍‌കണമുണ്ടു തുടിയ്‌ക്കാന്‍
മനസ്സില്‍ പഴുതുണ്ടേ

ലല്ലല്ലല്ലം ചൊല്ലിച്ചൊല്ലി
ചെല്ലച്ചുണ്ടില്‍ മുത്തം വച്ച്
ചില്ലത്തുമ്പില്‍ കൂടും കൂട്ടിപ്പോ
മഞ്ഞക്കുഞ്ഞിത്തുമ്പിയ്‌ക്കൊപ്പം
കൂടെക്കൂടിപ്പാടാനേതോ
നാടന്‍‌ശീലും മൂളിത്തന്നേപോ
(വെള്ളാരം)

vĕḽḽāraṁkiḽigaḽ valaṁ‌vĕccu paṟakkuṁ
venal‌māsaṁ - manassilidu maññumāsaṁ
kuññomalsciṟagil niṟaṁ kuḍaññuṇaruṁ
kŏñjiyāṭṭaṁ - kanavilŏru tĕnniyāṭṭaṁ
kāṇākkāṭrin daṇal teḍān...
padirillāppaḻamŏḻippāṭṭu pāḍān...
kūṭṭu vā vā...
kuṟumbŏdukki kūḍĕ vā vā...
(vĕḽḽāraṁ)

dūrĕ ŏru kunnoraṁ
pagalin paḍavil niḻal māyumboḽ
āro ŏru pūppāṭṭil
iḍayuṁ tuḍiyāy svayamaliyumboḽ
iḽamāndaḽiruṇḍu kuṇuṅṅuṁ
kuyilāy kuṟugān vā
kaḽivākkugaḽodiyirikkān
maḍimeliḍamuṇḍe

lallallallaṁ sŏlliccŏlli
sĕllaccuṇḍil muttaṁ vacc
sillattumbil kūḍuṁ kūṭṭippo
maññakkuññittumbiy‌kkŏppaṁ
kūḍĕkkūḍippāḍānedo
nāḍan‌śīluṁ mūḽittannebo
(vĕḽḽāraṁ)

mele kaṇimaññoraṁ
maḻavillŏḽiyāy manamāḍumboḽ
edo varavarṇṇaṅṅaḽ
idaḽāy padiyĕ kuḍa nīrttumboḽ
kaḽagāgaḽi mūḽi naḍakkuṁ
kuruvī arigil vā
naṟuden‌kaṇamuṇḍu tuḍiy‌kkān
manassil paḻuduṇḍe

lallallallaṁ sŏlliccŏlli
sĕllaccuṇḍil muttaṁ vacc
sillattumbil kūḍuṁ kūṭṭippo
maññakkuññittumbiy‌kkŏppaṁ
kūḍĕkkūḍippāḍānedo
nāḍan‌śīluṁ mūḽittannebo
(vĕḽḽāraṁ)