വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി (2)
ഒന്നു ചോദിച്ചോട്ടേ ഒന്നു ചോദിച്ചോട്ടേ
പ്രണയം മധുരമാണോ
പ്രേമത്തിൻ നൊമ്പരം സുഖകരമാണോ
കൊതി തീരെ സ്നേഹിക്കാൻ മോഹമാണോ
മോഹമാണോ എന്നും മോഹമാണോ
(വെള്ളാരം...)
കാട്ടുമൈനകൾ പാടീ
കാനനച്ചോലകൾ ഏറ്റു പാടീ (2)
എന്തു പാടീ ഹെയ് എന്തു പാടീ
കാട്ടുചെമ്പകപ്പൂവിനു കല്യാണപ്രായമായി
കരളിൽ ഒരായിരം പൊൻ കിനാക്കൾ താലമേന്തി
താലമേന്തി....
(വെള്ളാരം...)
കണ്ണിൽ കന്മദപ്പൂക്കളുണ്ടേ
ചുണ്ടിൽ പൂമ്പൊടി തേനുമുണ്ടേ ഓ (2)
ആർക്കു വേണ്ടി ആർക്കു വേണ്ടി
കാമദേവനു കാണിയ്ക്ക ഏകുവാൻ വേണ്ടി
കരളിലെ രാജകുമാരനു കൈനീട്ടമേകുവാൻ വേണ്ടി ഓ..ഓ..
(വെള്ളാരം...)