Velimalayil

വേളിമലയില്‍
Year
Language

വേളിമലയിൽ വേട്ടയ്ക്കെത്തിയ വേടന്മാരേ
വെളുത്ത വാവിൽ
വളർത്തു മാനിനെ വേട്ടയാടല്ലേ
നിങ്ങൾ വേട്ടയാടല്ലേ

വേഷം മാറി നടന്നാലും
രത്ന വ്യാപാരികളായ് വന്നാലും
മനസ്സിനുള്ളിൽ മാറാപ്പിനുള്ളിൽ
മറഞ്ഞിരിക്കും വഞ്ചന കാണാൻ
മായക്കുണ്ടൊരു കണ്ണ് മൂന്നാം തൃക്കണ്ണ്
തീക്കണ്ണ് തീക്കണ്ണ് തീക്കണ്ണ്
(വേളിമലയിൽ..)

കാവിനുള്ളിൽ നാടു വാഴും തേവരുണ്ടേ
തേവരുണ്ടേ തേവരുണ്ടേ തേവരുണ്ടേ
തേവർക്കു ഭൂതഗണങ്ങളുണ്ടേ
ഗണങ്ങളുണ്ടേ ഗണങ്ങളുണ്ടേ ഗണങ്ങളുണ്ടേ
തേവരുണർന്നാൽ തേരോട്ടം
നാടു മുഴുവൻ പടയോട്ടം
പടയോട്ടം പല പല പടയോട്ടം
(വേളിമലയിൽ...)

veḽimalayil veṭṭaykkĕttiya veḍanmāre
vĕḽutta vāvil
vaḽarttu māninĕ veṭṭayāḍalle
niṅṅaḽ veṭṭayāḍalle

veṣaṁ māṟi naḍannāluṁ
ratna vyābārigaḽāy vannāluṁ
manassinuḽḽil māṟāppinuḽḽil
maṟaññirikkuṁ vañjana kāṇān
māyakkuṇḍŏru kaṇṇ mūnnāṁ tṛkkaṇṇ
tīkkaṇṇ tīkkaṇṇ tīkkaṇṇ
(veḽimalayil..)

kāvinuḽḽil nāḍu vāḻuṁ tevaruṇḍe
tevaruṇḍe tevaruṇḍe tevaruṇḍe
tevarkku bhūdagaṇaṅṅaḽuṇḍe
gaṇaṅṅaḽuṇḍe gaṇaṅṅaḽuṇḍe gaṇaṅṅaḽuṇḍe
tevaruṇarnnāl teroṭṭaṁ
nāḍu muḻuvan paḍayoṭṭaṁ
paḍayoṭṭaṁ pala pala paḍayoṭṭaṁ
(veḽimalayil...)