വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല
കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം
മനംപോലെ മംഗല്യം
......വേളിക്കു
നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ
പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ
......നൂറുവെറ്റില
ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഓ ....
ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ
ഏഴിമലയുടെ നാലുകെട്ടില്‍ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ കാക്കാലത്തുമ്പീ
......വേളിക്കു
ആലവട്ടം വീശിയില്ലേ പനയോല കരുമാടീ
കുത്തുവിളക്കില്‍ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ
......ആലവട്ടം
പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ ഓ ...
പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍
വലത്തുകാല്‍വെച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ നാത്തൂനാരേ
......വേളിക്കു