വെളിച്ചമെവിടേ... വിളക്കുകളെവിടേ...
ഈ ഇരുട്ടുഭൂമിയില്‍ എവിടേ
പ്രകാശം പ്രകാശം പ്രകാശം
ഗുഹാന്തരത്തിലെ ഇരുളാണീ-
മന്ദിരത്തില്‍ നിറയെ മന്ദിരത്തില്‍ നിറയെ...
വെളിച്ചമെവിടേ....
ഇവിടെ കരിയും പൂക്കളെല്ലാം മധുരസ്വപ്നങ്ങള്‍
ഇവിടെ ഉണരും ഗാനം പോലും ആത്മവിലാപങ്ങള്‍
ആത്മവിലാപങ്ങള്‍....
ഗുഹാന്തരത്തിലെ ഇരുളാണീ മന്ദിരത്തില്‍ നിറയെ
മന്ദിരത്തില്‍ നിറയെ...
മരണം ചിരിയ്ക്കുന്നു ഹഹ ഹഹ ഹഹ
മരണം ചിരിയ്ക്കും ഈ ഇടനാഴികള്‍ അലയുമിടങ്ങള്‍
മിഴിനീര്‍ തഴുകും കുഴിമാടങ്ങള്‍ മനുഷ്യഹൃദയങ്ങള്‍
മനുഷ്യഹൃദയങ്ങള്‍
ഗുഹാന്തരത്തിലെ ഇരുളാണീ മന്ദിരത്തില്‍ നിറയെ
മന്ദിരത്തില്‍ നിറയെ...
വെളിച്ചമെവിടേ....