Veettumaavin

വീട്ടുമാവിന്‍
Work
Year
Language

വീട്ടുമാവിന്‍ കൊമ്പിലെ കൂട്ടുകാരി പൈങ്കിളി (2)
എന്റെ മാരൻ വിരുന്നു വന്നാൽ
പാട്ടു പാടാൻ പോരുമോ
(വീട്ടുമാവിൻ...)

ഓ..ഓ...ഓ...ഓ..ഓ..ഓ..
കരളിന്റെ കതകു തുറന്നാൽ കാണുന്ന മാളികവീട്ടിൽ
വയ്യുമ്പം വൈകി വന്നൊരു സുൽത്താനേ (2)
കനവിന്റെ കരിവളയിട്ടു കാർകൂന്തൽ ചീകി മിനുക്കി
നെയ്ച്ചോറും വെച്ചു ഞാനിന്നൊരുങ്ങിയല്ലോ
ആറ്റുവഞ്ചിക്കടവിലെ കദളിവാഴത്തോപ്പില് (2)
ഓടിയെത്തും പുള്ളിമാനേ എന്റെ കൂടെ പോരുമോ
(വീട്ടുമാവിൻ...)

ലലലല..ലാലാ.ലാലല.ലല..
കിളിവാതിൽ പാതിയിലൂടെ കൈയെത്തും ദൂരത്തായി
പുഞ്ചിരിയും പൂനിലാവും വിരിഞ്ഞുവല്ലോ (2)
കാതോളം കണ്മഷിയിട്ടു കിളിവാലൻ വെറ്റില തിന്നു
കടവത്തു കണ്ണും നട്ട് കാത്തിരിപ്പൂ ഞാൻ

വീട്ടുമാവിന്‍ കൊമ്പിലെ കൂട്ടുകാരി പൈങ്കിളി (2)
എന്റെ മാരൻ വിരുന്നു വന്നാൽ
പാട്ടു പാടാൻ പോരുമോ
ആറ്റുവഞ്ചിക്കടവിലെ കദളിവാഴത്തോപ്പില് (2)
ഓടിയെത്തും പുള്ളിമാനേ എന്റെ കൂടെ പോരുമോ
(വീട്ടുമാവിൻ...)

vīṭṭumāvin kŏmbilĕ kūṭṭugāri paiṅgiḽi (2)
ĕnṟĕ māran virunnu vannāl
pāṭṭu pāḍān porumo
(vīṭṭumāvin...)

o..o...o...o..o..o..
karaḽinṟĕ kadagu tuṟannāl kāṇunna māḽigavīṭṭil
vayyumbaṁ vaigi vannŏru sulttāne (2)
kanavinṟĕ karivaḽayiṭṭu kārgūndal sīgi minukki
nĕyscoṟuṁ vĕccu ñāninnŏruṅṅiyallo
āṭruvañjikkaḍavilĕ kadaḽivāḻattoppil (2)
oḍiyĕttuṁ puḽḽimāne ĕnṟĕ kūḍĕ porumo
(vīṭṭumāvin...)

lalalala..lālā.lālala.lala..
kiḽivādil pādiyilūḍĕ kaiyĕttuṁ dūrattāyi
puñjiriyuṁ pūnilāvuṁ viriññuvallo (2)
kādoḽaṁ kaṇmaṣiyiṭṭu kiḽivālan vĕṭrila tinnu
kaḍavattu kaṇṇuṁ naṭṭ kāttirippū ñān

vīṭṭumāvin kŏmbilĕ kūṭṭugāri paiṅgiḽi (2)
ĕnṟĕ māran virunnu vannāl
pāṭṭu pāḍān porumo
āṭruvañjikkaḍavilĕ kadaḽivāḻattoppil (2)
oḍiyĕttuṁ puḽḽimāne ĕnṟĕ kūḍĕ porumo
(vīṭṭumāvin...)