വീശുക നീളെ വീശുക നീളെ
പ്രേമസംഗീതം പാടും തെന്നലേ
മോഹമെന്‍ മാനസമുരളിയില്‍
പകരുകയാണതു ഞാന്‍ ഓമലേ
ആത്മാവിന്‍ പാതയിലൂടെ അഴകിന്റെ അഴകേ
അണയൂ നീ ചാലേ ആനന്ദം വഴിയേ
തേന്മൊഴിയേ വരൂ നീളേ
ജീവിതമധുമാസരാത്രികളെ തഴുകി
അമ്പിളിച്ചാറില്‍ ആറാടി ആറാടി
ആശകള്‍ വിരിയുന്ന മധുരവനിയിൽ
വീശുക നീളേ വീശുക നീളേ
പ്രേമസംഗീതം പാടും തെന്നലേ