വീണെടം വിഷ്ണുലോകം
ഞാനെന്റെ ശവം ചുമന്നു പൊണെടം
പ്രേത ലോകം (വീണെടം)
മായ .. മായ... ഈയുടുപ്പെനിക്കു തന്നതു മായ
മായ...എടുത്തു കൊള്ളൂ ഊരിയെടുത്തു കൊള്ളൂ
നിഴലേ ... നിഴലേ..മിണ്ടാതെ കൂടെ വരും നിഴലേ
നിന്നെയേതു ചാരായക്കടയിൽ വച്ചിന്നു ഞാൻ
കണ്ടുമുട്ടീ..ഹ ഹ ഹ ചിരി വരും നിന്റെയീ അഭിനയം കാണുമ്പോൾ ചിരി വരും..ഹ ഹ (വീണെടം)
പ്രേമം പ്രേമം പേടിയാണെനിക്കു നിന്നെ
പേടി..പേടി..അകലെ നിൽക്കൂ മാറിയകലെ നിൽക്കൂ
അഴകേ അഴകേ സ്ത്രീ വേഷം കെട്ടി വരുമഴകേ
നിന്നെയേതു വ്യഭിചാരത്തെരുവിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ..ഹ.
ചിരിവരും നിന്റെയീ മൂടുപടം കാണുമ്പോൾ ചിരിവരും ..ഹ..ഹ.. (വീണെടം)