Veene veene

വീണേ വീണേ
Work
Year
Language

വീണേ വീണേ വീണക്കുഞ്ഞേ
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
കൊഞ്ചടി വായ്ത്താരി

ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
അമ്മ പാടാം നാവോറ് പാട്ട്
തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോരെത്തോരെ ആരാരൊ പാടാം
നീയുറങ്ങിയാലോ മിണ്ടാതെ അനങ്ങാതെ
നിന്നെയും നോക്കിയിരിക്കും
നിന്നെയും നോക്കിയിരിക്കും

കിങ്ങിണിയും പൊന്നരഞ്ഞാണും
നിന്നുടലില്‍ നല്ലലങ്കാരം
പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
തട്ടിവീഴ്ത്തും തായാട്ടുകുട്ടി
വാശിയിലച്ഛന്‍ ചാരത്തെത്തി
കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
നീ കരഞ്ഞുപൊയാല്‍ പൂവേ നീ തളരാതെ
പൂവേ നീ തളരാതെ
നിന്നെ ഞാന്‍ വാരിപ്പുണരും
നിന്നെഞാന്‍ വാരിപ്പുണരും

vīṇe vīṇe vīṇakkuññe
ĕn nĕñjilĕ tāḽattin kaṇṇe nī
kŏñjaḍī kŏñjaḍi vāyttāri
kŏñjaḍi vāyttāri

iṅguveṇḍe iṅgiṅgu veṇḍe
ummaveṇḍe pŏnnumma veṇḍe
taṅgakkuḍattinṟĕ nāvuṁ doṣaṁ tīrān
amma pāḍāṁ nāvoṟ pāṭṭ
toḽummeleṭri tŏṭṭilāṭṭi
torĕttorĕ ārārŏ pāḍāṁ
nīyuṟaṅṅiyālo miṇḍādĕ anaṅṅādĕ
ninnĕyuṁ nokkiyirikkuṁ
ninnĕyuṁ nokkiyirikkuṁ

kiṅṅiṇiyuṁ pŏnnaraññāṇuṁ
ninnuḍalil nallalaṅgāraṁ
picca naḍannu nī kaigŏṇḍĕttunnadĕllāṁ
taṭṭivīḻttuṁ tāyāṭṭuguṭṭi
vāśiyilacchan sārattĕtti
kaṇmiḻiccu kobiccu nilkke
nī karaññubŏyāl pūve nī taḽarādĕ
pūve nī taḽarādĕ
ninnĕ ñān vārippuṇaruṁ
ninnĕñān vārippuṇaruṁ