Veene paaduga priyadaramaay

വീണേ പാടുക പ്രിയതരമായ്‌
Work
Year
Language

വീണേ പാടുക പ്രിയതരമായ് (4)

വേദന തിങ്ങും മാനവ ഹൃദയ
കഥകള്‍ പാടുക നീ പ്രിയതരമായ്
പൊള്ളും കരളില്‍ മധുര സംഗീതം
പകരുക പകരുക പ്രിയ തോഴീ ....

പുഞ്ചിരി തൂകി പാടുമ്പോഴും
എരിയുകയാണാ മാനസമെന്നും
നെഞ്ചിനുള്ളിലൊരു തീമല നിന്നു
രാവും പകലും പുകയുകയായ്...

ഒരുനാള്‍ തീമല പൊട്ടിത്തകരും
ഒഴുകി വരും സഖീ ഭീകര ലാവാ
വിരഹ വേദനാ ജ്വാല പൊങ്ങും
എല്ലാം എരിയും തകരും ..ആ ..

vīṇe pāḍuga priyadaramāy (4)

vedana tiṅṅuṁ mānava hṛdaya
kathagaḽ pāḍuga nī priyadaramāy
pŏḽḽuṁ karaḽil madhura saṁgīdaṁ
pagaruga pagaruga priya toḻī ....

puñjiri tūgi pāḍumboḻuṁ
ĕriyugayāṇā mānasamĕnnuṁ
nĕñjinuḽḽilŏru tīmala ninnu
rāvuṁ pagaluṁ pugayugayāy...

ŏrunāḽ tīmala pŏṭṭittagaruṁ
ŏḻugi varuṁ sakhī bhīgara lāvā
viraha vedanā jvāla pŏṅṅuṁ
ĕllāṁ ĕriyuṁ tagaruṁ ..ā ..