ആ....ആ....
വീണേ നിന്നെ മീട്ടാന്‍ വീണ്ടും നെഞ്ചില്‍ മോഹം
ഞാനീ മാറിലെന്നും താനേ വീണുറങ്ങാം
വിരലില്‍ വിളയും സ്വരമായ് പോരൂ
ധസധ പധപ ഗപഗ സരിഗാ രിഗപസാ
പിന്നില്‍ തുളുമ്പുന്ന കുടവും
മുന്നില്‍ മുറുകുന്ന ശ്രുതിയും
നാനം കുളിരല നെയ്യും
എന്നിലായിരം ഗാനങ്ങള്‍ വിടരും
ആ..........
നാദം വിതുമ്പുന്ന വിരലില്‍
ഞാനാം സ്വരജതിയൊഴുകാം
താലം അതിലൊരു മേളം
തമ്മില്‍ വേറിടാനാവാത്ത രാഗം
ആ..........