Veendum veendum

വീണ്ടും വീണ്ടും
Year
Language

വീണ്ടും വീണ്ടും ചിരിതന്‍ ചിറകില്‍
വന്നും പോയും രാഗിലമാകും നിമിഷങ്ങള്‍
ആദ്യം കൺകള്‍ ഇടഞ്ഞപ്പോള്‍ മുതല്‍
എന്തേ എന്‍മനം തരളിതമായ് മാറുവാന്‍...

നിന്നും നടന്നും....നടന്നും നിന്നും
അറിയാതെ അനുദിനമാരെ കാക്കുന്നു
നിന്നിലെ സ്വപ്നം ഞാനായെങ്കിലോ
എന്നെന്നിലെ മൌനം സ്വരമായ് ഉണരുന്നു
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ...നിന്നെ ഞാന്‍ പ്രേമിക്കുന്നു..

വീണ്ടും വീണ്ടും ചിരിതന്‍ ചിറകില്‍
വന്നും പോയും രാഗിലമാകും നിമിഷങ്ങള്‍..
ഒരു സുമമുകുളം വിരിയും നേരം
ആരെന്റെ ഹൃദയം ഒന്നായ് വാഴുന്നു
ആരോ നീ...ഒന്നു പറയൂ നീ...
എന്റെ പ്രതീക്ഷയെന്തിനു നീയായ്‌ വിടരുന്നു..
മൂകതയായി ഞാന്‍ നിറയണമോ
ഒരു നാദപതംഗമായ് നിന്നെ തുടരണമോ..
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ...നിന്നെ ഞാന്‍ പ്രേമിക്കുന്നു..

vīṇḍuṁ vīṇḍuṁ siridan siṟagil
vannuṁ poyuṁ rāgilamāguṁ nimiṣaṅṅaḽ
ādyaṁ kaṇgaḽ iḍaññappoḽ mudal
ĕnde ĕnmanaṁ taraḽidamāy māṟuvān...

ninnuṁ naḍannuṁ....naḍannuṁ ninnuṁ
aṟiyādĕ anudinamārĕ kākkunnu
ninnilĕ svapnaṁ ñānāyĕṅgilo
ĕnnĕnnilĕ maൌnaṁ svaramāy uṇarunnu
ā svaramo satyamāy premikkunnu
āhā...ninnĕ ñān premikkunnu..

vīṇḍuṁ vīṇḍuṁ siridan siṟagil
vannuṁ poyuṁ rāgilamāguṁ nimiṣaṅṅaḽ..
ŏru sumamuguḽaṁ viriyuṁ neraṁ
ārĕnṟĕ hṛdayaṁ ŏnnāy vāḻunnu
āro nī...ŏnnu paṟayū nī...
ĕnṟĕ pradīkṣayĕndinu nīyāy‌ viḍarunnu..
mūgadayāyi ñān niṟayaṇamo
ŏru nādabadaṁgamāy ninnĕ tuḍaraṇamo..
ā svaramo satyamāy premikkunnu
āhā...ninnĕ ñān premikkunnu..