Veedaru maasam

വീടറു മാസം
Year
Language

വീടാറു മാസം ശ്രീരാമരാജ്യം
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറു മാസം ശ്രീരാമരാജ്യം

തിരുവോണവും വിഷുക്കാഴ്‌ചയും
ആലയും പൈക്കളും പാല്‍‌നിലാവും
നടപ്പന്തലും കണിക്കൊന്നയും
വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും?
മദം കൊണ്ടുവോ? മനം മാറിയോ?
പണം കൊണ്ടു നിന്‍ കളം മാറിയോ?
(വീടാറു മാസം)

ഇലച്ചീന്തുമായ് പ്രസാദാര്‍ദ്രയായ്
നിന്നെ ഞാന്‍ ഓമലേ എന്നു കാണും?
മിഴിപ്പൂവിലും മൊഴിച്ചിന്തിലും
പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും?
കുടുംബത്തിനോ വിളക്കാണു നീ
വസന്തത്തിലും മുഴങ്ങുന്നു നീ
(വീടാറു മാസം)

vīḍāṟu māsaṁ śrīrāmarājyaṁ
ñānĕnna bhāvaṁ tonnādirunnāl
vīḍāṟu māsaṁ śrīrāmarājyaṁ

tiruvoṇavuṁ viṣukkāḻ‌sayuṁ
ālayuṁ paikkaḽuṁ pāl‌nilāvuṁ
naḍappandaluṁ kaṇikkŏnnayuṁ
vīṇḍumī niṅṅaḽil ĕnnu vāḻuṁ?
madaṁ kŏṇḍuvo? manaṁ māṟiyo?
paṇaṁ kŏṇḍu nin kaḽaṁ māṟiyo?
(vīḍāṟu māsaṁ)

ilaccīndumāy prasādārdrayāy
ninnĕ ñān omale ĕnnu kāṇuṁ?
miḻippūviluṁ mŏḻiccindiluṁ
puñjirippūkkaḽ ñānĕnnu kāṇuṁ?
kuḍuṁbattino viḽakkāṇu nī
vasandattiluṁ muḻaṅṅunnu nī
(vīḍāṟu māsaṁ)