Vedavaakyam naranonneyat

വേദവാക്യം നരനൊന്നേയത്
Work
Year
Language

വേദവാക്യം നരനൊന്നേയതു
മാതൃവാക്യം തന്നെ
അതിനെ മറന്നാലപജയമാകും
അറിയുക നീ കുഞ്ഞേ
(വേദവാക്യം )

പെറ്റു വളര്‍ത്തിയ നിന്‍ മാതാവിനെ
വെടിഞ്ഞു പോകാതേ
ഉറ്റവരായില്ലാരും പാരിതില്‍
മാതാവല്ലാതെ
(വേദവാക്യം )

നീ വഴിതെറ്റുകില്‍ മാതാവിന്‍ കരങ്ങള്‍
നീറുന്നതു നീ അറിയുന്നോ
നീ നന്നാവുകില്‍ ആ കരളിന്നെഴും
ആനന്ദം നീ അറിയുന്നോ
(വേദവാക്യം )

വേദന നീങ്ങാനാ ചരണങ്ങളില്‍
വീണു നമിക്കുകയെന്നും നീ
വിശ്വം നമിക്കുമാ ശ്രീകോവിലില്‍
വിളക്കു വെയ്ക്കുക എന്നും നീ
(വേദവാക്യം )

vedavākyaṁ naranŏnneyadu
mātṛvākyaṁ tannĕ
adinĕ maṟannālabajayamāguṁ
aṟiyuga nī kuññe
(vedavākyaṁ )

pĕṭru vaḽarttiya nin mādāvinĕ
vĕḍiññu pogāde
uṭravarāyillāruṁ pāridil
mādāvallādĕ
(vedavākyaṁ )

nī vaḻidĕṭrugil mādāvin karaṅṅaḽ
nīṟunnadu nī aṟiyunno
nī nannāvugil ā karaḽinnĕḻuṁ
ānandaṁ nī aṟiyunno
(vedavākyaṁ )

vedana nīṅṅānā saraṇaṅṅaḽil
vīṇu namikkugayĕnnuṁ nī
viśvaṁ namikkumā śrīgovilil
viḽakku vĕykkuga ĕnnuṁ nī
(vedavākyaṁ )