Vedana vedana

വേദന വേദന
Work
Year
Language

വേദന...വേദന...
തീരാത്ത വേദനയിൽ മുങ്ങി
വേഴാമ്പലുകൾ മയങ്ങി
സ്നേഹത്തിൻ കണ്ണുനീർ പാടത്തിന്നരികിൽ
ദാഹിച്ചു ദാഹിച്ചുറങ്ങി (വേദന...)

നിർവൃതി വർണ്ണവിതാനങ്ങൾ നീർത്തിടും
നിത്യ മനോഹര തീരം നിദ്രതൻ നിത്യ മനോഹര തീരം
സ്വപ്നം സങ്കല്പ തംബുരു മീട്ടും
വിശ്വ പ്രേമകുടീരം(2)

അന്തരാത്മാവിൻ അബോധ തലങ്ങളിൽ
ആരോ പാടുവതാരോ മൂകമായ്‌
ആരോ പാടുവതാരോ
തല്ലാനല്ല തലോടുവാനല്ലോ
തന്നൂ ഞാനീ കൈകൾ (2)

vedana...vedana...
tīrātta vedanayil muṅṅi
veḻāmbalugaḽ mayaṅṅi
snehattin kaṇṇunīr pāḍattinnarigil
dāhiccu dāhiccuṟaṅṅi (vedana...)

nirvṛti varṇṇavidānaṅṅaḽ nīrttiḍuṁ
nitya manohara tīraṁ nidradan nitya manohara tīraṁ
svapnaṁ saṅgalba taṁburu mīṭṭuṁ
viśva premaguḍīraṁ(2)

andarātmāvin abodha talaṅṅaḽil
āro pāḍuvadāro mūgamāy‌
āro pāḍuvadāro
tallānalla taloḍuvānallo
tannū ñānī kaigaḽ (2)