Vedana ninnu vidumbunna

വേദന നിന്നു വിതുമ്പുന്ന
Year
Language

വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍
കൂരമ്പെയ്യുന്ന പാഴ്ക്കിനാക്കളേ
നീറിപ്പുകയുന്ന മാനസവേദിയില്‍
മാറിമാറിവരും വര്‍ണ്ണചിത്രങ്ങളേ

സങ്കല്പസൌധം തകര്‍ന്നെന്‍ കരളിലെ
തങ്കക്കിനാക്കള്‍ ഇരുളില്‍ മറഞ്ഞുപോയ്
മണിവീണമീട്ടുവാന്‍ മധുമാസരാവുകള്‍
അണയുകയില്ലിനിയും കുളിര്‍ പകരുകയില്ലിനിയും

പൊട്ടിച്ചിരികള്‍ ഉയര്‍ന്ന പൂഞ്ചോലകള്‍
നിശ്ചലമാക്കിയ ദുര്‍ന്നിമിഷങ്ങളെ
ജന്മാന്തരങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍
ഒന്നിച്ചു ചേരുമോ വേദനമാറുമോ?

vedana ninnu vidumbunna hṛttil
kūrambĕyyunna pāḻkkinākkaḽe
nīṟippugayunna mānasavediyil
māṟimāṟivaruṁ varṇṇasitraṅṅaḽe

saṅgalbasaൌdhaṁ tagarnnĕn karaḽilĕ
taṅgakkinākkaḽ iruḽil maṟaññuboy
maṇivīṇamīṭṭuvān madhumāsarāvugaḽ
aṇayugayilliniyuṁ kuḽir pagarugayilliniyuṁ

pŏṭṭiccirigaḽ uyarnna pūñjolagaḽ
niścalamākkiya durnnimiṣaṅṅaḽĕ
janmāndaraṅṅaḽ kaḻiññĕṅgiluṁ ñaṅṅaḽ
ŏnniccu serumo vedanamāṟumo?