വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍
തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ
വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍
തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ...
നീ കണ്ടോ...ഇളമനസ്സിനു പൂവമ്പന്‍
മോഹത്തിന്‍ നുര ചിതറുമൊരാലമ്പന്‍
കമനീമണിമാരുടെ കരളിനു കാമപ്പൂന്തെന്നൽ
അറിയാതെ കവിൾത്തടമാന്തളിര്‍ മുത്തമിടും കുമരന്‍
കനവില്‍ കളിയാടി മയങ്ങണ കള്ളന്‍ കണവന്‍...
വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍
തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ...
ഞാനിത്തിരി നേരമിരുന്നൊരു ഞായം പറയുമ്പം
ഞാവല്‍ക്കിളി ഞാന്നു കിടന്നു ഞരങ്ങുന്നേതാണ്ടോ..
(ഞാനിത്തിരി...)
ആറ്റുവഞ്ഞിപ്പൂവിന്‍ താരാട്ടും
കുളിരേറ്റ വള്ളിക്കാവിന്‍ പാലൂട്ടും
(ആറ്റുവഞ്ഞിപ്പൂവിന്‍...)
ചോലക്കാടിന്‍ ശീലക്കേടും
കുളമാമ്പെണ്ണിൻ ഇളനീരാട്ടും...
(ചോലക്കാടിന്‍...)
കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഞാനിരിക്കുമ്പം
കാത്തുകാത്തെന്‍ കണ്ണിലാടും കാപ്പിരിക്കോലം..
വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍
തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ...
വണ്ടിട്ട കുഴല്‍ക്കുഴി തോറും നാദസ്വരമേളം
തഞ്ചത്തില്‍ തഴുകിയുണര്‍ത്തിയ മാരിക്കുളിര്‍കാറ്റും
(വണ്ടിട്ട....)
കാറ്റു മൂളിപ്പാടും പാട്ടോതും
ചെറു ചില്ലി ഇല്ലിത്തണ്ടിന്‍ രാശീലും..
(കാറ്റു മൂളിപ്പാടും...)
നാടന്‍ പെണ്ണിന്‍ നാവില്‍ നേരും
നാരായത്തിന്‍ നാണക്കേടും
(നാടന്‍ പെണ്ണിന്‍...)
തുമ്പി തേടും തമ്പുരാട്ടിപ്പൂക്കളെപ്പോലെന്‍
കന്നി ഉള്ളം തേടിടുന്നു നിന്റെ സല്ലാപം...
(വയസ്സാകും....)