Vayalinnoru kalyaanam

വയലിന്നൊരു കല്യാണം
Work
Year
Language

(കോ) ഓ.........

(പു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം
പുടവഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍
താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ
താളമിട്ടു നൃത്തം ചെയ്യാനോടിവാ
(ഗ്രൂ) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം

(കോ) ഒ...

(പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ
കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു്
(സ്ത്രീ) അ...
(പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ
കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു്
(സ്ത്രീ) മനയ്ക്കലെ പാടത്തും പാതിരാമണലോരത്തും
കാത്തുനിന്നാ കാഴ്ചകാണാന്‍ നാട്ടുകാര്‍
(ഡു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം

(കോ) ഒ...

(സ്ത്രീ) ചെമ്പാവിന്‍ കതിര്‍മാലയേന്തി
നിന്റെ കല്യാണച്ചെറക്കന്‍ വരുന്നേ
(കോ) അ..
(സ്ത്രീ) തമ്പ്രാന്റെ തറവാട്ടില്‍ വിരുന്നുണ്ടു് മയങ്ങണ്ടേ (2)
പയ്യാരം പറയാതെയൊരുങ്ങു അ..
പയ്യാരം പറയാതെയൊരുങ്ങു
(പു) കുത്തുവിളക്കു കൊളുത്തി മണിമുറ്റമൊരുക്കെടി പെണ്ണേ (2)
നേരമിരുട്ടണു മോഹമുദിക്കണു
മണ്ണിന്‍ നെഞ്ചിലൊരുത്സവമേളം
(‍ഡു) മണിമാരന്‍ വന്നല്ലോ മാനസം പൂത്തല്ലോ
പുഞ്ച കൊയ്യാന്‍ നീയും വായോ പൂങ്കാറ്റേ

(‍ഡു) പുടവ ഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍
താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ
താളമിട്ടു നൃത്തം ചെയ്യാനോടിവാ
വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം
താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം

O...

(ko) o.........

(pu) vayalinnŏru kalyāṇaṁ kaḍakkaṇṇil punnāraṁ
tāligĕṭṭinu vannorkkĕllāṁ salkkāraṁ
puḍavañŏṟiyuṁ pūvĕyil tānaṁ pāḍuṁ pūṅguyil
tāḽamiṭṭu nṛttaṁ sĕyyānoḍivā - pĕṇṇe
tāḽamiṭṭu nṛttaṁ sĕyyānoḍivā
(grū) vayalinnŏru kalyāṇaṁ kaḍakkaṇṇil punnāraṁ
tāligĕṭṭinu vannorkkĕllāṁ salkkāraṁ

(ko) ŏ...

(pu) kaṇṇināl kaḽamĕḻudunnu karimugil mele
kannippĕṇṇe ninṟĕ karimiḻi kaṇḍu്
(strī) a...
(pu) kaṇṇināl kaḽamĕḻudunnu karimugil mele
kannippĕṇṇe ninṟĕ karimiḻi kaṇḍu്
(strī) manaykkalĕ pāḍattuṁ pādirāmaṇalorattuṁ
kāttuninnā kāḻsagāṇān nāṭṭugār
(ḍu) vayalinnŏru kalyāṇaṁ kaḍakkaṇṇil punnāraṁ
tāligĕṭṭinu vannorkkĕllāṁ salkkāraṁ

(ko) ŏ...

(strī) sĕmbāvin kadirmālayendi
ninṟĕ kalyāṇaccĕṟakkan varunne
(ko) a..
(strī) tambrānṟĕ taṟavāṭṭil virunnuṇḍu് mayaṅṅaṇḍe (2)
payyāraṁ paṟayādĕyŏruṅṅu a..
payyāraṁ paṟayādĕyŏruṅṅu
(pu) kuttuviḽakku kŏḽutti maṇimuṭramŏrukkĕḍi pĕṇṇe (2)
neramiruṭṭaṇu mohamudikkaṇu
maṇṇin nĕñjilŏrutsavameḽaṁ
(ḍu) maṇimāran vannallo mānasaṁ pūttallo
puñja kŏyyān nīyuṁ vāyo pūṅgāṭre

(ḍu) puḍava ñŏṟiyuṁ pūvĕyil tānaṁ pāḍuṁ pūṅguyil
tāḽamiṭṭu nṛttaṁ sĕyyānoḍivā - pĕṇṇe
tāḽamiṭṭu nṛttaṁ sĕyyānoḍivā
vayalinnŏru kalyāṇaṁ kaḍakkaṇṇil punnāraṁ
tāligĕṭṭinu vannorkkĕllāṁ salkkāraṁ

O...