Vayalaaṟinnoru

വയലാറിന്നൊരു
Year
Language

വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ

അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി ആ... ആ..
അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി
തഴകണക്കുലയുമാ കായലിങ്കൽ
മഹിതമാം കാലം തൻ കരതാരാൽ ചൂടിച്ച
മലരുപോൽ അങ്ങെഴും ദ്വീപു കണ്ടോ
(വയലാർ)

പണി ചെയ്തു നൂറ്റാണ്ടായ്‌ ആ..... ആ...
പണി ചെയ്തു നൂറ്റാണ്ടായ്‌ പശി തിന്നുമവിടുത്തെ
ജനതതിയൊരുദിനം മർത്ത്യരായി
ചിരിതൂകും പൊന്നണി പാടങ്ങളൊക്കെയും
അരികൾക്കു പട്ടടക്കാടുകളായ്‌
ഓ..

തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും ആ.... ആ...
തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും
മനുജാഭിമാനത്തിൻ കോട്ടയായി
അടിമുടി കൊരിത്തരിച്ച മരങ്ങളാ
പടവെട്ടു നോക്കി പകച്ചു നിന്നു (വയലാർ)

vayalāṟinnŏru kŏccu grāmamallārkkume
vilagāṇānāvātta kāvyamatre

aḻaguṭra veṇāḍin aḻiyunna suruḽmuḍi ā... ā..
aḻaguṭra veṇāḍin aḻiyunna suruḽmuḍi
taḻagaṇakkulayumā kāyaliṅgal
mahidamāṁ kālaṁ tan karadārāl sūḍicca
malarubol aṅṅĕḻuṁ dvību kaṇḍo
(vayalār)

paṇi sĕydu nūṭrāṇḍāy‌ ā..... ā...
paṇi sĕydu nūṭrāṇḍāy‌ paśi tinnumaviḍuttĕ
janadadiyŏrudinaṁ marttyarāyi
siridūguṁ pŏnnaṇi pāḍaṅṅaḽŏkkĕyuṁ
arigaḽkku paṭṭaḍakkāḍugaḽāy‌
o..

tala tāḻtti nilkkumā maṇguḍiloronnuṁ ā.... ā...
tala tāḻtti nilkkumā maṇguḍiloronnuṁ
manujābhimānattin koṭṭayāyi
aḍimuḍi kŏrittaricca maraṅṅaḽā
paḍavĕṭṭu nokki pagaccu ninnu (vayalār)