Vasundhare janani

വസുന്ധരേ ജനനി
Year
Language

വസുന്ധരേ ജനനീ
നിന്റെ കൈയ്യിലെ തങ്കപ്പൂപ്പാലികയിലെ
വർണ്ണപുഷ്പങ്ങൾ ജീവിതങ്ങൾ
ജീവിതം ജീവിതം ജീവിതത്തിൽ സ്വരങ്ങൾ
സ്വപ്നങ്ങൾ ധൂപസുഗന്ധങ്ങൾ
നിറങ്ങൾ നിഴലുകൾ സുഖദുഃഖങ്ങൾ
വസുന്ധരേ...

മനസ്സിൽ പുകയും ഹോമകുണ്ഡങ്ങൾ
അതിൽ ഹവിസ്സായ് മാറും രാഗരാഗങ്ങൾ
കാലമാം കാറ്റിലെ കരിയിലകൾ
കദനം പുണരും ജീവിതങ്ങൾ
ജീവിതം ജീവിതം ജീവിതത്തിൽ പകലുകൾ
രാവുകൾ നിത്യസഞ്ചാരികൾ
ചിരിയും കരച്ചിലും പല്ലവികൾ
വികാരജീവികൾ വീണയായ് മാറും
വിചാരധാരകൾ ശ്രുതിയായ് തീരും
വസുന്ധരേ......വസുന്ധരേ...

vasundhare jananī
ninṟĕ kaiyyilĕ taṅgappūppāligayilĕ
varṇṇabuṣpaṅṅaḽ jīvidaṅṅaḽ
jīvidaṁ jīvidaṁ jīvidattil svaraṅṅaḽ
svapnaṅṅaḽ dhūbasugandhaṅṅaḽ
niṟaṅṅaḽ niḻalugaḽ sukhaduḥkhaṅṅaḽ
vasundhare...

manassil pugayuṁ homaguṇḍaṅṅaḽ
adil havissāy māṟuṁ rāgarāgaṅṅaḽ
kālamāṁ kāṭrilĕ kariyilagaḽ
kadanaṁ puṇaruṁ jīvidaṅṅaḽ
jīvidaṁ jīvidaṁ jīvidattil pagalugaḽ
rāvugaḽ nityasañjārigaḽ
siriyuṁ karacciluṁ pallavigaḽ
vigārajīvigaḽ vīṇayāy māṟuṁ
visāradhāragaḽ śrudiyāy tīruṁ
vasundhare......vasundhare...