Vasandattin virimaaril

വസന്തത്തിൻ വിരിമാറിൽ
Year
Language

വസന്തത്തിൻ വിരിമാറിൽ അവൾ
വാർതിങ്കൾപ്പൂമാല
കവർന്നെടുത്തണിഞ്ഞാലോ ഒരു
കന്യകയായ് മാറും എൻ-
പ്രണയിനിയാകും പ്രിയതമയാകും
പ്രിയവാദിനിയാകും
(വസന്തത്തിൻ....)

തുളുമ്പുന്ന പൊൻ കുടം പോലെ
വരം നൽകും ദേവത പോലെ
വിടരുമെൻ മുൻപിലവൾ ഒരു
കനകത്തിൻ ഖനി പോലെ
ഉലയുമെൻ നെഞ്ചിൽ
കണിമലരാടും
ഉണർവിന്റെ തേരോട്ടം
(വസന്തത്തിൻ..)

വിതുമ്പും നിന്നധരത്തിൽ താളം
ഉണർത്തുമെൻ ഹൃദയത്തിൻ ഗാനം
പൊതിയുമെന്നുടലാകെ ഒരു
പുളകത്തിൻ മലർമാല
തിളങ്ങുമാ നേത്രം
നിൻ മധുഗാത്രം
എനിക്കെന്നും മധുപാത്രം
(വസന്തത്തിൻ...)

vasandattin virimāṟil avaḽ
vārdiṅgaḽppūmāla
kavarnnĕḍuttaṇiññālo ŏru
kanyagayāy māṟuṁ ĕn-
praṇayiniyāguṁ priyadamayāguṁ
priyavādiniyāguṁ
(vasandattin....)

tuḽumbunna pŏn kuḍaṁ polĕ
varaṁ nalguṁ devada polĕ
viḍarumĕn munpilavaḽ ŏru
kanagattin khani polĕ
ulayumĕn nĕñjil
kaṇimalarāḍuṁ
uṇarvinṟĕ teroṭṭaṁ
(vasandattin..)

vidumbuṁ ninnadharattil tāḽaṁ
uṇarttumĕn hṛdayattin gānaṁ
pŏdiyumĕnnuḍalāgĕ ŏru
puḽagattin malarmāla
tiḽaṅṅumā netraṁ
nin madhugātraṁ
ĕnikkĕnnuṁ madhubātraṁ
(vasandattin...)