വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണമോഹമാലകൾ (വസന്തമേ)
തളിരിട്ട പൂവനങ്ങൾ
മലരിട്ട പൂമരങ്ങൾ
ഹരിതാഭ തുന്നി നിൽക്കും
മലയോരമണ്ഡപങ്ങൾ
ചിരിക്കുന്ന മാനം മേലേ
തരിക്കുന്ന ലോകം താഴെ (വസന്തമേ)
കുളിരാർന്ന കാട്ടു ചോല
വിടരുന്നു ഞാറ്റുവേല
ഒരുകോടി രാഗമല്ലി
വിരിയിച്ച മേഘ മാല
തിളങ്ങുന്ന മാനം മേലേ
ഉണരുന്ന ലോകം താഴെ (വസന്തമേ)
vasandame vāriyĕṟiyū
varṇṇamoharājigaḽ
hṛdandame vāriyaṇiyū
svarṇṇamohamālagaḽ (vasandame)
taḽiriṭṭa pūvanaṅṅaḽ
malariṭṭa pūmaraṅṅaḽ
haridābha tunni nilkkuṁ
malayoramaṇḍabaṅṅaḽ
sirikkunna mānaṁ mele
tarikkunna logaṁ tāḻĕ (vasandame)
kuḽirārnna kāṭṭu sola
viḍarunnu ñāṭruvela
ŏrugoḍi rāgamalli
viriyicca megha māla
tiḽaṅṅunna mānaṁ mele
uṇarunna logaṁ tāḻĕ (vasandame)