Vasandamaay varnnappoovaadiyil (MD)

വസന്തമായ് വര്‍ണ്ണപ്പൂവാടിയില്‍ (MD)
Year
Language

വസന്തമായ്‌ വര്‍ണ്ണപ്പൂവാടിയില്‍
നിറഞ്ഞെന്നില്‍ നിന്നു നിന്‍ ഭാവന
കൊമ്പിന്‍ തുമ്പിലിരുന്നൊരു മര്‍മ്മര കിന്നര
സരിഗമ പാടും പൂങ്കുയിലേ..
( വസന്തമായ്‌..)

കാതിലാ മുരളി കാകളി
ഇനിയ നാദമായ് പൊഴികയായ്
വേണുവിന്‍ അരിയ ഗാനമെന്‍
മനസ്സില്‍ രാധതന്‍ പ്രണയകഥ പാടി
മനസ്സില്‍ മധുരാപുരി ഒന്നിനി തെളിയാന്‍ വരമായ്
അഴകിന്‍ വൃന്ദാവനസീമകള്‍ തഴുകാന്‍ കൊതിയായ്
പാടൂ വനമാലി തവ പരിവ്രത വിരലുകള്‍ എഴുതുമമൃത ഗീതം
( വസന്തമായ്‌...)

മൗനമോ പ്രണയഗാനമോ
മനസ്സ് ദാനമോ പറയുമോ?
ജീവനില്‍ ഹൃദയതാളമായ് അലിഞ്ഞു ചേരൂമീ കളഭമഴ തൂകി
ശിലയായ് ഞാന്‍ കരുതിയ ശില്‍പം വിരലില്‍ ഉയിരായ്
കളിയായ്‌ ഞാന്‍ കണ്ടൊരു സ്വപ്നം കതിരായ് കനിയായ്
നാളെ ഇനി നാളെ യുഗ മനസ്സുകളുരുവിടും ഇനിയൊരു പ്രണയകഥ
( വസന്തമായ്‌...)

vasandamāy‌ varṇṇappūvāḍiyil
niṟaññĕnnil ninnu nin bhāvana
kŏmbin dumbilirunnŏru marmmara kinnara
sarigama pāḍuṁ pūṅguyile..
( vasandamāy‌..)

kādilā muraḽi kāgaḽi
iniya nādamāy pŏḻigayāy
veṇuvin ariya gānamĕn
manassil rādhadan praṇayagatha pāḍi
manassil madhurāburi ŏnnini tĕḽiyān varamāy
aḻagin vṛndāvanasīmagaḽ taḻugān kŏdiyāy
pāḍū vanamāli tava parivrada viralugaḽ ĕḻudumamṛta gīdaṁ
( vasandamāy‌...)

maunamo praṇayagānamo
manass dānamo paṟayumo?
jīvanil hṛdayadāḽamāy aliññu serūmī kaḽabhamaḻa tūgi
śilayāy ñān karudiya śilbaṁ viralil uyirāy
kaḽiyāy‌ ñān kaṇḍŏru svapnaṁ kadirāy kaniyāy
nāḽĕ ini nāḽĕ yuga manassugaḽuruviḍuṁ iniyŏru praṇayagatha
( vasandamāy‌...)