Vasandam ninnodu

വസന്തം നിന്നോടു
Work
Year
Language

വസന്തം നിന്നോടു പിണങ്ങി -അതിന്‍
സുഗന്ധം നിന്‍ ചുണ്ടില്‍ ഒതുങ്ങി
വര്‍ണ്ണരാജിതന്‍ ഇന്ദ്രധനുസ്സുകള്‍
കണ്ണിലും കവിളിലും തിളങ്ങി
(വസന്തം...)

പനിനീര്‍ പൂവിനി വിടരേണ്ട -നിന്‍
പവിഴാധരമെന്നരികിലില്ലേ?
പളുങ്കുനീര്‍മണി ചിരിക്കേണ്ട -നിന്‍
പരിഭവ പാലരുവിപ്പാട്ടില്ലെ?
പാലരുവിപ്പാട്ടില്ലെ?
(വസന്തം...)

തളിര്‍പൂങ്കാറ്റിനി അണയേണ്ട നിന്‍
നിറമാലകളെന്‍ ഉടലിലില്ലേ?
ഉദയപൂങ്കുല ചുവക്കേണ്ട - നിന്‍
കവിളിലെ പൊന്നശോകച്ചുവപ്പില്ലേ?
പൊന്നശോകച്ചുവപ്പില്ലേ?
(വസന്തം...)

vasandaṁ ninnoḍu piṇaṅṅi -adin
sugandhaṁ nin suṇḍil ŏduṅṅi
varṇṇarājidan indradhanussugaḽ
kaṇṇiluṁ kaviḽiluṁ tiḽaṅṅi
(vasandaṁ...)

paninīr pūvini viḍareṇḍa -nin
paviḻādharamĕnnarigilille?
paḽuṅgunīrmaṇi sirikkeṇḍa -nin
paribhava pālaruvippāṭṭillĕ?
pālaruvippāṭṭillĕ?
(vasandaṁ...)

taḽirbūṅgāṭrini aṇayeṇḍa nin
niṟamālagaḽĕn uḍalilille?
udayabūṅgula suvakkeṇḍa - nin
kaviḽilĕ pŏnnaśogaccuvappille?
pŏnnaśogaccuvappille?
(vasandaṁ...)