Vasanda nilave

വസന്ത നിലവേ
Work
Year
Language

വസന്തനിലാവെന്‍ പൂമടിയില്‍
കുഞ്ഞുപൂക്കളേ...തൊഴുതുണരൂ....
വസന്തനിലാവെന്‍ പൂമടിയില്‍ ...(2)
ആ...ആ.....ആ...ആ.....

എഴുതിരി വിളക്കിന്‍ ...ആ...ആ..ആ...
എഴുതിരി വിളക്കിൻ ‍..നറുവര്‍ണ്ണമായി
തൊഴുമെന്‍ ഹൃദയം കൊടിമരമായി
ശംഖനാദമോടെ....ആ...ആ..ആ...
ശംഖനാദമോടെ.......തിരുമംഗളങ്ങള്‍ കേട്ടു...
ദേവദാരുത്തേരില്‍ പകലുത്സവം തുടങ്ങി....
മാനവില്ലിലൂര്‍ന്നിറങ്ങി താരകങ്ങള്‍
ചിരിമണിച്ചിലമ്പൊലിയായ്‌
വസന്തനിലാവെന്‍ പൂമടിയില്‍

കളിപ്പന്തലൊരുങ്ങീ...തോരണമാടി
ദശപുഷ്പമൊരുങ്ങീ..ദ്വാദശിയായി..
കോടി ചാര്‍ത്തി നില്പൂ....ആ...ആ...ആ...
കോടി ചാര്‍ത്തി നില്പൂ...അമ്മ കോടി ജന്മമായി
ദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യം
കണ്‍മയങ്ങി കാത്തുനിന്നു
കര്‍ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ .....
(വസന്തനിലാവെന്‍ ....)

vasandanilāvĕn pūmaḍiyil
kuññubūkkaḽe...tŏḻuduṇarū....
vasandanilāvĕn pūmaḍiyil ...(2)
ā...ā.....ā...ā.....

ĕḻudiri viḽakkin ...ā...ā..ā...
ĕḻudiri viḽakkin ..naṟuvarṇṇamāyi
tŏḻumĕn hṛdayaṁ kŏḍimaramāyi
śaṁkhanādamoḍĕ....ā...ā..ā...
śaṁkhanādamoḍĕ.......tirumaṁgaḽaṅṅaḽ keṭṭu...
devadārutteril pagalutsavaṁ tuḍaṅṅi....
mānavillilūrnniṟaṅṅi tāragaṅṅaḽ
sirimaṇiccilambŏliyāy‌
vasandanilāvĕn pūmaḍiyil

kaḽippandalŏruṅṅī...toraṇamāḍi
daśabuṣpamŏruṅṅī..dvādaśiyāyi..
koḍi sārtti nilbū....ā...ā...ā...
koḍi sārtti nilbū...amma koḍi janmamāyi
devavīṇa mīṭṭi acchanedu pūrvvabuṇyaṁ
kaṇmayaṅṅi kāttuninnu
karṇṇigāraṁ kadiriṭṭa vayal varambil .....
(vasandanilāvĕn ....)