വസന്തമഞ്ജിമകള്‍ തൊഴുതുണര്‍ന്നു
വര്‍ണ്ണമഞ്ജുഷകള്‍ മിഴിതുറന്നു
ഈ ദൃശ്യസംഗമത്തില്‍
ഇതു നൃത്തശാല ഇതുവര്‍ണ്ണശാല
ഇനിമേള നൃത്തമേള
ഉല്ലാസദീപജ്വാല -ജ്വാല
സല്ലാപരാഗലീല - ലീല
നിറയുന്നു ഇരുളിന്‍ മുന്നില്‍
തിളങ്ങുമീ മേഘമാല
ഉഷസ്സിന്റെ സൂര്യമുഖം വിടര്‍ന്നാല്‍
കൊഴിയുന്ന മാലതീമാല
കരിമേഘരാത്രി നീളെ
നിന്നാടിവരുന്‍ നേരം
ഒരുബിന്ദുപ്രഭയായ് മുന്നില്‍
തെളിയും മിന്നാമിന്നി
മുഴുതിങ്കള്‍ രശ്മി ചൊരിഞ്ഞാല്‍
മറക്കുന്നു മിന്നിതന്‍ ശോഭ