Vasanda maaliga

വസന്ത മാളിക
Year
Language

ഓ...ഓ...ഓ....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗചാരുതകള്‍...
സ്വപ്നശാലയിതാണു മണ്ണിലെ മധുരദൃശ്യങ്ങള്‍....

ചിലങ്കചാര്‍ത്തി കുണുങ്ങിയൊഴുകും പളുങ്കുപാല്‍പ്പുഴയില്‍...
ഇറങ്ങി മുങ്ങി കുളിരുചൂടിയ സ്നാനസുന്ദരി നീ...
(ചിലങ്ക ചാര്‍ത്തി....)
നിറഞ്ഞ മാറില്‍.....
നിറഞ്ഞ മാറില്‍ മുറുകി നില്‍ക്കുന്ന മദനശില്പങ്ങള്‍...
എനിയ്ക്കു വേണ്ടി തുടിച്ചുണരും തുളുമ്പും തേന്‍കുടങ്ങള്‍...

വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...

നിന്റെ മിഴിയില്‍ നീ രചിക്കുന്ന പ്രേമലിഖിതങ്ങള്‍...
എന്റെയുള്ളില്‍ നീ എയ്തുകൂട്ടുന്ന കഞ്ജബാണങ്ങള്‍...
(നിന്റെ മിഴിയില്‍....)
ബന്ധുരേ.....
ബന്ധുരേ നിന്‍ കവിയുമഴകിന്റെ മധുരവിഭവങ്ങള്‍
അന്തരംഗത്തില്‍ എനിയ്ക്കൊരുക്കുന്ന ശയനമഞ്ചങ്ങള്‍...

വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗചാരുതകള്‍...
സ്വപ്നശാലയിതാണു മണ്ണിലെ മധുരദൃശ്യങ്ങള്‍....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...

O...O...O....O..

o...o...o....
vasandamāḽiga paṇiññuyarttiya vananiguñjaṅṅaḽ....
vasandamāḽiga paṇiññuyarttiya vananiguñjaṅṅaḽ...
varṇṇappaṭṭāṁbaraṁ viriykkunna haridasānukkaḽ...
puṣpamañjalil vanniṟaṅṅiya svarggasārudagaḽ...
svapnaśālayidāṇu maṇṇilĕ madhuradṛśyaṅṅaḽ....

silaṅgasārtti kuṇuṅṅiyŏḻuguṁ paḽuṅgubālppuḻayil...
iṟaṅṅi muṅṅi kuḽirusūḍiya snānasundari nī...
(silaṅga sārtti....)
niṟañña māṟil.....
niṟañña māṟil muṟugi nilkkunna madanaśilbaṅṅaḽ...
ĕniykku veṇḍi tuḍiccuṇaruṁ tuḽumbuṁ tenkuḍaṅṅaḽ...

vasandamāḽiga paṇiññuyarttiya vananiguñjaṅṅaḽ...
varṇṇappaṭṭāṁbaraṁ viriykkunna haridasānukkaḽ...

ninṟĕ miḻiyil nī rasikkunna premalikhidaṅṅaḽ...
ĕnṟĕyuḽḽil nī ĕydugūṭṭunna kañjabāṇaṅṅaḽ...
(ninṟĕ miḻiyil....)
bandhure.....
bandhure nin kaviyumaḻaginṟĕ madhuravibhavaṅṅaḽ
andaraṁgattil ĕniykkŏrukkunna śayanamañjaṅṅaḽ...