Varuvin varuvin

വരുവിന്‍ വരുവിന്‍
Work
Year
Language

വരുവിന്‍ വരുവിന്‍ പല പല കളിയിതു
വന്നു കാണുവിന്‍ മാലോരെ
മായം നാസ്തി - ജാലം നാസ്തി - അ -
പായ വേലയിതു മാലോരേ
(വരുവിന്‍ )

നില്‍ നില്‍ ഭയമൊടു നീയോടാതേ
ജില്‍ ജില്‍ നടയിതു ഞാണിന്മേല്‍ക്കളി
കാണിന്‍ കണ്ടു രസിച്ചു ചിരിപ്പിന്‍
കാണികളെല്ലാമൊരു കൈതട്ടിന്‍
(വരുവിന്‍ )

പലപല വടിവില്‍ ബലൂണ്‍ നിറച്ചു
ബലൂണിലാരീ നിറം വരച്ചു
ഉന്നം വെച്ചിതു വെടിവെയ്പവനാര്‍
ഒന്നല്ല രണ്ടല്ല ഠേ ഠേ ഠേ ഠേ

ഇന്ദ്രജാലമിതു കാണിന്‍ - നല്ല മ -
ഹേന്ദ്രജാലമിതു കാണിന്‍
സ്വന്തം കണ്ണു തുറന്നിരിക്കവേ
സ്വപ്നം കണ്ടു രസിപ്പിന്‍
അത്ഭുതവേലകളഴകിയലീലകള്‍
ചെപ്പടി വിദ്യയിതാ ഹാ
(വരുവിന്‍ )

varuvin varuvin pala pala kaḽiyidu
vannu kāṇuvin mālorĕ
māyaṁ nāsti - jālaṁ nāsti - a -
pāya velayidu mālore
(varuvin )

nil nil bhayamŏḍu nīyoḍāde
jil jil naḍayidu ñāṇinmelkkaḽi
kāṇin kaṇḍu rasiccu sirippin
kāṇigaḽĕllāmŏru kaidaṭṭin
(varuvin )

palabala vaḍivil balūṇ niṟaccu
balūṇilārī niṟaṁ varaccu
unnaṁ vĕccidu vĕḍivĕybavanār
ŏnnalla raṇḍalla ṭhe ṭhe ṭhe ṭhe

indrajālamidu kāṇin - nalla ma -
hendrajālamidu kāṇin
svandaṁ kaṇṇu tuṟannirikkave
svapnaṁ kaṇḍu rasippin
atbhudavelagaḽaḻagiyalīlagaḽ
sĕppaḍi vidyayidā hā
(varuvin )