Varumo veendum trkkaarttigagal

വരുമോ വീണ്ടും തൃക്കാർത്തികകൾ
Year
Language

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ...

എത്ര പൊന്നോണങ്ങള്‍ എത്ര ദീവാളികള്‍
എത്രയോ മംഗല്യനവരാത്രികള്‍
അഗ്നിപുഷ്പങ്ങള്‍ നിന്‍ മേനിയില്‍ ചൂടിച്ചു
സ്വപ്നങ്ങള്‍ പോലെ അകന്നുപോയീ...

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ....

ആ വെളിച്ചത്തിന്റെ പൊന്‍പണം എണ്ണുവാന്‍
അന്നെത്ര ഭക്തന്മാര്‍ വിരുന്നുവന്നു...
ഇന്നീ ഇരുട്ടിന്റെ തോളത്തു ചായുവാന്‍
എന്റെ നിശ്വാസവും നിഴലും മാത്രം..

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ...

varumo vīṇḍuṁ tṛkkārttigagaḽ
vaḻilambalattilĕ kalviḽakke
ŏru mŏṭṭuboluṁ viḍarttuvānillādĕ
iruḽil ŏḽikkuṁ kalviḽakke...
kalviḽakke...kalviḽakke...

ĕtra pŏnnoṇaṅṅaḽ ĕtra dīvāḽigaḽ
ĕtrayo maṁgalyanavarātrigaḽ
agnibuṣpaṅṅaḽ nin meniyil sūḍiccu
svapnaṅṅaḽ polĕ agannuboyī...

varumo vīṇḍuṁ tṛkkārttigagaḽ
vaḻilambalattilĕ kalviḽakke....

ā vĕḽiccattinṟĕ pŏnpaṇaṁ ĕṇṇuvān
annĕtra bhaktanmār virunnuvannu...
innī iruṭṭinṟĕ toḽattu sāyuvān
ĕnṟĕ niśvāsavuṁ niḻaluṁ mātraṁ..

varumo vīṇḍuṁ tṛkkārttigagaḽ
vaḻilambalattilĕ kalviḽakke
ŏru mŏṭṭuboluṁ viḍarttuvānillādĕ
iruḽil ŏḽikkuṁ kalviḽakke...
kalviḽakke...kalviḽakke...