Varumo varumo gogulabaala

വരുമോ വരുമോ ഗോകുലപാല
Year
Language

വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ ( വരുമോ)
കമലമനോഹര മുഖമൊരു നിമിഷം
കണ്ടുതൊഴാനൊരു മോഹം- അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ

പീലികള്‍ തിരുകിയ തിരുമുടിയും നിന്‍
നീലിമ വഴിയും കണ്മിഴിയും ( പീലികള്‍ )
ഓടക്കുഴലും കാണണമൊരുനാള്‍
ഒളിചിതറും നിന്‍ മെയ്യും - അതിനായ് ( വരുമോ)

ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ
കോമളമാം നിന്‍ തൃക്കൈയ്യും (ഗോവര്‍ദ്ധന)
കാളിയമര്‍ദ്ദന നര്‍ത്തനമാടിയ
കാല്‍ത്താരിണയും കാണണം - അതിനായ് ( വരുമോ)

varumo varumo gogulabālā
vanamāla tarāṁ gobālā ( varumo)
kamalamanohara mukhamŏru nimiṣaṁ
kaṇḍudŏḻānŏru mohaṁ- adināy
varumo varumo gogulabālā
vanamāla tarāṁ gobālā

pīligaḽ tirugiya tirumuḍiyuṁ nin
nīlima vaḻiyuṁ kaṇmiḻiyuṁ ( pīligaḽ )
oḍakkuḻaluṁ kāṇaṇamŏrunāḽ
ŏḽisidaṟuṁ nin mĕyyuṁ - adināy ( varumo)

govarddhanagiri kuḍayāy pŏkkiya
komaḽamāṁ nin dṛkkaiyyuṁ (govarddhana)
kāḽiyamarddana narttanamāḍiya
kālttāriṇayuṁ kāṇaṇaṁ - adināy ( varumo)