Varumo varumo

വരുമോ വരുമോ
Work
Year
Language

വരുമോ വരുമോ ഇനി വരുമോ എന്‍ ശുഭകാലം
ഈ ഇരുള്‍മാറും പുലര്‍കാലം
വരുമോ വരുമോ

നാഥാനിന്‍ കനിവിന്‍ ദീപമേ നൊക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകള്‍ കുഴഞ്ഞയ്യോ
വരുമോ വരുമോ

മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ?
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ
വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ
നിന്നുയിരാം അച്ഛനുമായി

അമ്മാ അമ്മാ എന്നു നീകൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍പിടയ്ക്കുന്നെടാ
വരുമോ വരുമോ?

varumo varumo ini varumo ĕn śubhagālaṁ
ī iruḽmāṟuṁ pulargālaṁ
varumo varumo

nāthānin kanivin dībame nŏkki
kaṇṇīrin kaḍalil nīndi nīndi
kaigaḽ kuḻaññayyo
varumo varumo

magane ī ninnammayĕ maṟanno nīyuṁ taṅgame?
pŏnnummayadināy kāttirippū ninnammayĕnnomane
varumo varumo ini varumo ĕnmagane nī
ninnuyirāṁ acchanumāyi

ammā ammā ĕnnu nīgŏñjuṁ mŏḻiyĕn
karaḽil tuḍikkunnĕḍā
āromal maganĕ tārāṭṭuvānĕn
kaigaḽpiḍaykkunnĕḍā
varumo varumo?