Varumo irul maaṟi

വരുമോ ഇരുള്‍ മാറി
Work
Year
Language

വരുമോ ഇരുള്‍ മാറി
പുലര്‍കാലമെന്നില്‍ ഇനിമേല്‍
പുലര്‍കാലമെന്നില്‍ ഇനിമേല്‍ (വരുമോ)

പ്രാണേശനെന്നില്‍ കനിയാതെ
പണമെന്തിനീ പദവിയാകെ
മണിമേട തന്നില്‍ മരുവീടാന്‍
എന്‍ മാനസം കൊതിക്കീലാ
വരുമോ വസന്തം ഇനിമേല്‍

ഉല്ലാസനിദ്രയുടെ മാറില്‍
എല്ലാം മയങ്ങുമീ രാവില്‍
എല്ലാം മയങ്ങുമീ രാവില്‍ (ഉല്ലാസ)
ഇരുളിങ്കല്‍ വാഴ്വൂ ഞാന്‍ താനേ
ഇലവുകാക്കുന്ന കിളിപോലേ
വരുമോ വസന്തം ഇനിമേല്‍

എന്‍ പ്രാര്‍ത്ഥനയ്ക്കു ചെവി തരുമോ
എന്നില്‍ കൃപാമിഴികള്‍ വരുമോ
അന്‍പാര്‍ന്നു നാഥനിനിയെന്നോ
അഴല്‍ തീര്‍പ്പതെന്റെ കര്‍ത്താവേ
വരുമോ വസന്തം ഇനിമേല്‍ (വരുമോ)

varumo iruḽ māṟi
pulargālamĕnnil inimel
pulargālamĕnnil inimel (varumo)

prāṇeśanĕnnil kaniyādĕ
paṇamĕndinī padaviyāgĕ
maṇimeḍa tannil maruvīḍān
ĕn mānasaṁ kŏdikkīlā
varumo vasandaṁ inimel

ullāsanidrayuḍĕ māṟil
ĕllāṁ mayaṅṅumī rāvil
ĕllāṁ mayaṅṅumī rāvil (ullāsa)
iruḽiṅgal vāḻvū ñān dāne
ilavugākkunna kiḽibole
varumo vasandaṁ inimel

ĕn prārtthanaykku sĕvi tarumo
ĕnnil kṛpāmiḻigaḽ varumo
anpārnnu nāthaniniyĕnno
aḻal tīrppadĕnṟĕ karttāve
varumo vasandaṁ inimel (varumo)