Varsa meghame

വര്‍ഷ മേഘമേ
Year
Language

വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ
പറയൂ നീ മണ്ണിന്റെ മാറില്‍
ഒരിത്തിരി പുളകമായ് മാറാത്തതെന്തേ?

ഇനിയെത്രനാളുകള്‍ കാത്തിരിക്കേണമീ
വയലേല ഹരിതാഭമാകാന്‍ ?
എങ്ങോ തെളിനീരിന്‍ ഉറവകള്‍ വാര്‍ന്നൊരീ
അരുവിതന്‍ കിന്നരം കേള്‍ക്കാന്‍ ?
വര്‍ഷമേഘമേ.............

വാസന്തദേവി നിന്‍ വാസരസ്വപ്നങ്ങള്‍
വാടിക്കരിഞ്ഞു പോയല്ലോ
വര്‍ണ്ണശലഭത്തിന്‍ വര്‍ണ്ണസ്വപ്നങ്ങളാം
വര്‍ണ്ണപുഷ്പങ്ങള്‍ ഇല്ലല്ലോ!
വര്‍ഷമേഘമേ...........

എന്‍ കണ്ണനുണ്ണിതന്‍ കടലാസുവഞ്ചിക്കായ്
ഒരുകൊച്ചു കാളിന്ദി തീര്‍ക്കു
ഈ ചെറുമുറ്റത്തിന്‍ ചൊരിമണല്‍ ചാലിലായ്
കാളിന്ദിയോളങ്ങള്‍ തീര്‍ക്കു
വര്‍ഷമേഘമേ...........

varṣameghame varṣameghame
varṣameghame meghame
paṟayū nī maṇṇinṟĕ māṟil
ŏrittiri puḽagamāy māṟāttadĕnde?

iniyĕtranāḽugaḽ kāttirikkeṇamī
vayalela haridābhamāgān ?
ĕṅṅo tĕḽinīrin uṟavagaḽ vārnnŏrī
aruvidan kinnaraṁ keḽkkān ?
varṣameghame.............

vāsandadevi nin vāsarasvapnaṅṅaḽ
vāḍikkariññu poyallo
varṇṇaśalabhattin varṇṇasvapnaṅṅaḽāṁ
varṇṇabuṣpaṅṅaḽ illallo!
varṣameghame...........

ĕn kaṇṇanuṇṇidan kaḍalāsuvañjikkāy
ŏrugŏccu kāḽindi tīrkku
ī sĕṟumuṭrattin sŏrimaṇal sālilāy
kāḽindiyoḽaṅṅaḽ tīrkku
varṣameghame...........