Varsa meghame

വര്‍ഷ മേഘമേ
Year
Language

വര്‍ഷമേഘമേ കാലവര്‍ഷമേഘമേ
ഹര്‍ഷഗംഗാതീര്‍ഥവുമായ് ആടിവാ
ആടിവാ.. നീ ആടിവാ..
അമൃതകലശമേന്തി അനുഗ്രഹവും തേടി
അംബുജാക്ഷിമാര്‍ നിന്നെ കാത്തിടുന്നു
ചഞ്ചലാക്ഷിമാര്‍ നിന്നെ കാത്തിടുന്നു

കാളിന്ദികളിയാക്കും ഗോപസ്ത്രീകളെപ്പോല്‍
കാര്‍വര്‍ണ്ണാ നിന്നെനോക്കി ഞങ്ങളലഞ്ഞു
തീവെയില്‍ കാറ്റാടി പൂവനങ്ങള്‍ വാടി
പൂന്തണലും പുകയടുപ്പായ് മാറി
കുളിരുപെയ്തുവാ മലരുപെയ്തുവാ
തളിരുപാകി ചിരിപകരാന്‍ വാ വാ വാ

മല്ലാക്ഷിമണിമാര്‍ നിന്‍ സല്‍ഗുണങ്ങള്‍ പാടി
മാനത്തെമട്ടുപ്പാവില്‍ മിഴികള്‍ വിതച്ചു
ഭൂമികന്യനില്‍പ്പൂ വരണമാല്യം തേടി
നീവരുമോ യവനികകള്‍ നീക്കി
കുളിരുപെയ്തുവാ മലരുപെയ്തുവാ
വയലില്‍ തങ്കമണിവിതറാന്‍ വാ വാ വാ

varṣameghame kālavarṣameghame
harṣagaṁgādīrdhavumāy āḍivā
āḍivā.. nī āḍivā..
amṛtagalaśamendi anugrahavuṁ teḍi
aṁbujākṣimār ninnĕ kāttiḍunnu
sañjalākṣimār ninnĕ kāttiḍunnu

kāḽindigaḽiyākkuṁ gobastrīgaḽĕppol
kārvarṇṇā ninnĕnokki ñaṅṅaḽalaññu
tīvĕyil kāṭrāḍi pūvanaṅṅaḽ vāḍi
pūndaṇaluṁ pugayaḍuppāy māṟi
kuḽirubĕyduvā malarubĕyduvā
taḽirubāgi siribagarān vā vā vā

mallākṣimaṇimār nin salguṇaṅṅaḽ pāḍi
mānattĕmaṭṭuppāvil miḻigaḽ vidaccu
bhūmiganyanilppū varaṇamālyaṁ teḍi
nīvarumo yavanigagaḽ nīkki
kuḽirubĕyduvā malarubĕyduvā
vayalil taṅgamaṇividaṟān vā vā vā