Varnnacciragulla

വർണ്ണച്ചിറകുള്ള
Year
Language

വർണ്ണചിറകുള്ള വനദേവതേ
വാർമിഴില്ലിന്റെ നിറമാലികേ
നിന്നെ ഞാനാദ്യമായ്‌ പരിചയപ്പെട്ടൊരാ
ധന്യമുഹൂർത്തമെൻ ജന്മപുണ്യം
വർണ്ണചിറകുള്ള വനദേവതേ
വനദേവതേ...

ഏകാന്തപഥികനാമെൻ തപ്‌തമാനസം
മോഹഭംഗങ്ങളോടണയുമ്പോൾ
അറിയാതെ പെട്ടെന്നന്തരാത്മാവിൽ
അരുണോദയമൊന്നു വീണുകിട്ടി
വർണ്ണചിറകുള്ള വനദേവതേ
വനദേവതേ...

പുഷ്പോൽസവങ്ങളുള്ളിലൊരുക്കിയ
ശിൽപ മനോഹര വിഗ്രഹത്തെ
മനസ്സിന്റെ പുജാമുറിയിൽ ഞാനൊരു
മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു
(വർണ്ണചിറകുള്ള.....)

varṇṇasiṟaguḽḽa vanadevade
vārmiḻillinṟĕ niṟamālige
ninnĕ ñānādyamāy‌ parisayappĕṭṭŏrā
dhanyamuhūrttamĕn janmabuṇyaṁ
varṇṇasiṟaguḽḽa vanadevade
vanadevade...

egāndabathiganāmĕn dap‌tamānasaṁ
mohabhaṁgaṅṅaḽoḍaṇayumboḽ
aṟiyādĕ pĕṭṭĕnnandarātmāvil
aruṇodayamŏnnu vīṇugiṭṭi
varṇṇasiṟaguḽḽa vanadevade
vanadevade...

puṣpolsavaṅṅaḽuḽḽilŏrukkiya
śilba manohara vigrahattĕ
manassinṟĕ pujāmuṟiyil ñānŏru
maṇibīṭhamŏrukki pradiṣṭhiccu
(varṇṇasiṟaguḽḽa.....)