Varnna vrndaavanam [M]

വര്‍ണ്ണ വൃന്ദാവനം [M]
Year
Language

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ ജന്മമുണരുമോ‍
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ രാസവനികയില്‍
നവവസന്തമിവിടെ വരുമോ വനമുരളിയൊഴുകിവരുമോ
യദു വരുമോ യമുനയില്‍ വരുമോ

മീട്ടാത്ത ഗന്ധര്‍വവീണ സ്നേഹമന്ത്രങ്ങള്‍ മീട്ടുന്നു
രാഗാര്‍ദ്രസിന്ദൂരമോടെ പ്രേമസൂനങ്ങള്‍ പൂക്കുന്നു
സ്വപ്നങ്ങള്‍ പാടുന്നു ആത്മഗീതങ്ങള്‍ അലിവിന്‍ മധുമഴപോലെ
പൂവായ പൂവെല്ലാം പൂ കൊണ്ടു മൂടുന്നു അഴകിന്‍ അലര്‍ശരന്‍പോലെ
കാണുന്ന മാത്ര എന്നെ മെയ്യോടു ചേര്‍ത്തു പുല്‍കാന്‍
കാര്‍വര്‍ണ്ണൻ എന്നു വരുമോ...

ഞാനൊന്നു തഴുകുന്ന നേരം ദേവശില്‍‌പ്പങ്ങള്‍ മിന്നുന്നു
പാദങ്ങളിളകുന്ന നേരം ഗോപവൃന്ദങ്ങളാടുന്നു
കാതോടു കാതോരം കണ്ണോടു കണ്ണോളം പ്രണയം തളിരണിയുന്നു
പൂങ്കുയില്‍ കൂകുന്നു പൊന്‍മയിലാടുന്നു എങ്ങും ലയമണിയുന്നു
ഏകാന്തരാവില്‍ എന്നെ മെയ്യോടു ചേര്‍ക്കുവാനായ്
മണിവര്‍ണ്ണൻ എന്നു വരുമോ‍

varṇṇavṛndāvanaṁ ĕnnumuṇḍāvumo janmamuṇarumo
kaṇṇanuṇḍāvumo rādhayuṇḍāvumo rāsavanigayil
navavasandamiviḍĕ varumo vanamuraḽiyŏḻugivarumo
yadu varumo yamunayil varumo

mīṭṭātta gandharvavīṇa snehamandraṅṅaḽ mīṭṭunnu
rāgārdrasindūramoḍĕ premasūnaṅṅaḽ pūkkunnu
svapnaṅṅaḽ pāḍunnu ātmagīdaṅṅaḽ alivin madhumaḻabolĕ
pūvāya pūvĕllāṁ pū kŏṇḍu mūḍunnu aḻagin alarśaranpolĕ
kāṇunna mātra ĕnnĕ mĕyyoḍu serttu pulgān
kārvarṇṇan ĕnnu varumo...

ñānŏnnu taḻugunna neraṁ devaśil‌ppaṅṅaḽ minnunnu
pādaṅṅaḽiḽagunna neraṁ gobavṛndaṅṅaḽāḍunnu
kādoḍu kādoraṁ kaṇṇoḍu kaṇṇoḽaṁ praṇayaṁ taḽiraṇiyunnu
pūṅguyil kūgunnu pŏnmayilāḍunnu ĕṅṅuṁ layamaṇiyunnu
egāndarāvil ĕnnĕ mĕyyoḍu serkkuvānāy
maṇivarṇṇan ĕnnu varumo