വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....
ഉള്ളിനുള്ളില്‍ താളം പെയ്തും പാരാവാരപ്പൂരം നെയ്തും
മിന്നായം മിന്നുന്നേ സ്നേഹച്ചങ്ങാത്തം....
സ്നേഹച്ചങ്ങാത്തം....
കന്നിത്താരപ്പൂത്തിരികത്തിക്കണ്ണിലുദിക്കുന്നേ
തമ്മില്‍ത്തമ്മില്‍ താങ്കിടതട്ടിപ്പാടിമദിക്കുന്നേ
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....
വഴിപിരിയും ഹൃദയങ്ങള്‍ ഒന്നാകുമ്പോള്‍
ഒന്നാകുമ്പോള്‍
നിനവുകളില്‍ ശലഭങ്ങള്‍ ചാഞ്ചാടുമ്പോള്‍
ചാഞ്ചാടുമ്പോള്‍
ചടുലതയാല്‍ ചലനങ്ങള്‍ ഇഴഞ്ഞീടുമ്പോള്‍
ഇഴഞ്ഞീടുമ്പോള്‍
പുതുമകളാല്‍ പുളകങ്ങള്‍ കൂത്താടുമ്പോള്‍
കൂത്താടുമ്പോള്‍
ചെല്ലച്ചെമ്മാനം കേറിപ്പോകാം
മോഹത്തേന്‍ തേടും പൂന്തെന്നലായ്
മാരിത്തേരോടും മെയ്യില്‍ മെയ്യാല്‍
പുല്‍കിപ്പാടീടാമുല്ലാസമായ്....
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....
നുരനുരയില്‍ തെളിനീലച്ചില്ലോളമായ്
ചില്ലോളമായ്
നന നനയും നിറവർണ്ണത്തീരങ്ങളില്‍
തീരങ്ങളില്‍
നിഴലൊഴുകും വഴിനീളെപ്പറന്നേറിടാം
പറന്നേറിടാം
രസകരമായ് ഗതി മൂളും പകല്‍പ്പക്ഷിയായ്
പകല്‍പ്പക്ഷിയായ്
തങ്കത്തേരോടും തിങ്കൾക്കുന്നില്‍ ഒന്നിച്ചോലോലം ചേക്കേറിടാം
ചെല്ലക്കാറ്റോടും ചില്ലത്തുമ്പില്‍
ഒന്നിച്ചമ്മാനം കൈമാറിടാം....
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
(വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ )