Varna mugil

വര്‍ണ മുകില്‍
Work
Year
Language

വര്‍ണ്ണമുകില്‍പ്പാളികളില്‍ പൊന്നെഴുതി മാഞ്ഞു പകല്‍
നീ നടന്നുമറഞ്ഞ വീഥി കാണാതാകുന്നു
മോഹങ്ങള്‍ തന്നവനേ നോവിച്ചു പിരിഞ്ഞവനേ
പൊന്നേ നിന്നെയോര്‍ത്തു ഞാനും രാവായ് മാറുന്നു
(വര്‍ണ്ണമുകില്‍)

കല്ലോലമാലകള്‍ക്കും നൊമ്പരം നൊമ്പരം നൊമ്പരം
കാശ്മീരസന്ധ്യകളും മായികം മായികം മായികം
ആനന്ദമെന്നതേ ഓര്‍മ്മയായ് മാറിയോ
നീയും ഞാനുമോമനിച്ച പൂനിലാവും പാഴിലായിതോ
(വര്‍ണ്ണമുകില്‍)

വിണ്ണാട ചാര്‍ത്തിനിന്ന പൂവനം പൂവനം പൂവനം
എന്‍ സ്വപ്നം‌പോലെയായി കൂരിരുള്‍ത്തിരകളില്‍ മുങ്ങവേ
തേടുന്ന തെന്നലും നിന്‍ പാട്ടിന്‍ താളവും
ഒന്നുചേര്‍ന്നു തഴുകുമെന്റെ കണ്ണുനീരിന്‍ കാനനങ്ങളെ
(വര്‍ണ്ണമുകില്‍)

varṇṇamugilppāḽigaḽil pŏnnĕḻudi māññu pagal
nī naḍannumaṟañña vīthi kāṇādāgunnu
mohaṅṅaḽ tannavane noviccu piriññavane
pŏnne ninnĕyorttu ñānuṁ rāvāy māṟunnu
(varṇṇamugil)

kallolamālagaḽkkuṁ nŏmbaraṁ nŏmbaraṁ nŏmbaraṁ
kāśmīrasandhyagaḽuṁ māyigaṁ māyigaṁ māyigaṁ
ānandamĕnnade ormmayāy māṟiyo
nīyuṁ ñānumomanicca pūnilāvuṁ pāḻilāyido
(varṇṇamugil)

viṇṇāḍa sārttininna pūvanaṁ pūvanaṁ pūvanaṁ
ĕn svapnaṁ‌polĕyāyi kūriruḽttiragaḽil muṅṅave
teḍunna tĕnnaluṁ nin pāṭṭin dāḽavuṁ
ŏnnusernnu taḻugumĕnṟĕ kaṇṇunīrin kānanaṅṅaḽĕ
(varṇṇamugil)